രാവിലെ 11 am മുതല്‍ 3 pm വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്ക്കുന്നത് പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.
- രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെയെങ്കിലും സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കുക
- പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍സമയത്ത് ഒഴിവാക്കുക
- അയഞ്ഞ, കൂടുതല്‍ നിറമില്ലാത്ത പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
- ദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം.
തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ ഉപ്പിട്ട് കുടിക്കാം. കൃത്രിമ ശീതളപാനീയങ്ങള്‍ ഒഴിവാക്കാൻ ശ്രദ്ധിക്കണം. - പഴങ്ങള്‍, പച്ചക്കറി, ഇലക്കറി എന്നിവ ധാരാളമായി കഴിക്കുക. ഒപ്പം മാംസാഹാരം കുറയ്ക്കാനും ജാഗ്രത പാലിക്കണം.
- വെയിലത്ത് ഇറങ്ങുമ്പോള്‍ കുട ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോള്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക. നൈലോണും പോളിസ്റ്ററും ഒഴിവാക്കി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
- ചൂടുകാലത്ത് വിട്ടുമാറാത്ത തളര്‍ച്ചയോ ക്ഷീണമോ ഉണ്ടായാല്‍ വൈദ്യോപദേശം തേടുക.
Source : News18 Kerala

No comments:
Post a Comment