സ്പ്രൌട്സ് അഥവാ മുളപ്പിച്ച പയര്‍ അത് ഏതു പയര്‍ വര്ഗങ്ങള്ക്ക്കൊണ്ട് ഉണ്ടാക്കിയവ ആയാലും വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ് .മുളപ്പിച്ച പയറില്‍ വൈറമിന്‍ എ, വിടമിന്‍ ബി, കോപ്പര്‍ ,ഇരുമ്പ്,സിങ്ക്,മഗ്നെസിയം ,കാത്സ്യം ഇവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്നു .
മുളപ്പിച്ച പയര്‍ കഴിക്കുന്നത് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി രോഗങ്ങളെ തടയുന്നതിനുമുള്ള നല്ലൊരു വഴിയാണ് .
നമ്മുടെ മസിലുകളുടെ ബലം വര്‍ദ്ധിപ്പിക്കുന്നതിനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമായ ഒരു വഴിയാണ് മുളപ്പിച്ച പയര്‍ സ്ഥിരമായി കഴിക്കുന്നത്
കൊളസ്ട്രോള്‍ കുറക്കുന്നതിനും ,ശരീര ഭാരം ആരോഗ്യകരമായ രീതിയില്‍ കുറക്കുന്നതിനും ഏറ്റവും നല്ലൊരു മാര്‍ഗം ആണ് മുളപ്പിച്ച പയര്‍
ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കുവാനും ചര്‍മത്തില്‍ ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിനും ചുളിവുകള്‍ ഇല്ലാതാക്കുന്നതിനുമുള്ള നല്ലൊരു വഴിയാണ് മുളപ്പിച്ച പയര്‍ അഥവാ സ്പ്രൌട്സ്.
ഇനി മുളപ്പിച്ച പയര്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം .
സാധാരണയി ഡയറ്റ് സ്പെഷ്യലിസ്റ്റുകള്‍ പറയുന്നത് മുളപ്പിച്ച പയര്‍ പച്ചക്ക് സലാടില്‍ ഇട്ടു കഴിക്കുന്നതാണ് ഏറ്റവും നല്ലത് എന്നാണ് .പക്ഷെ ചിലര്‍ക്ക് അത് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും കാരണം ആയേക്കാം ,ഗ്യാസ് അസിടിട്ടി,ദഹനക്കുറവുപോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം ആകും മുളപ്പിച്ച പയര്‍ പച്ചക്ക് കഴിക്കുന്നത് .അതുകൊണ്ട് അങ്ങനത്തെ പ്രശ്നങ്ങള്‍ ഉള്ളവര്‍ മുളപ്പിച്ച പയര്‍ എങ്ങനെ കഴിക്കണം എന്ന് ചുവടെ കൊടുക്കുന്നു .
മുളപ്പിച്ച പയറില്‍ ഒരു ഗ്ലാസ് വെള്ളം ഒഴിച്ച ശേഷം ഒരു രണ്ടുമുതല്‍ അഞ്ചു മിനിട്ട് വരെ വേവിക്കുക .അതിന്റെ പച്ച ചുവ മാറാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ ചെയുന്നത് .ശേഷം നമുക്ക് ആ വെള്ളത്തോടൊപ്പം തന്നെ ഇതിന്റെ സാലഡ് ഉണ്ടാക്കാം .ഇനി സലാഡ് എങ്ങനെയാണു തയാറാക്കുന്നത് എന്നല്ലേ നിങ്ങളുടെ സംശയം സലാഡ് ഉണ്ടാക്കുന്ന വിധം ചുവടെ കൊടുക്കുന്നു
സലാഡ് ഉണ്ടാക്കാനായി അല്‍പ്പം ഇഞ്ചി പച്ചമുളക് ,പോതിനയില ,മല്ലിയില ,തക്കാളി ,സവാള ,ഇവയെല്ലാം ചെറിയ കഷ്ണങ്ങള്‍ ആയി അരിഞ്ഞെടുക്കുക ,ഈ ചേരുവകള്‍ വെള്ളം കൂട്ടി ചൂടാക്കിയ മുളപ്പിച്ച പയറില്‍ ചേര്‍ക്കുക ഒപ്പം ആവശ്യത്തിനു തൈരും ചേര്‍ക്കുക ശേഷം ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക . .ഇനി ഇവിടെ പറഞ്ഞ പച്ചക്കറികള്‍ കൂടാതെ നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടം അനുസരിച്ച് എന്ത് പച്ചക്കറി വേണം എങ്കിലും ഇതില്‍ ചേര്‍ക്കാവുന്നതാണ് .
ചുമ ,കഫക്കെട്ട് അങ്ങനെ ഉള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ ആണ് നിങ്ങള്‍ എങ്കില്‍ സലാഡ് ഉണ്ടാക്കുമ്പോള്‍ തൈര് ചേര്‍ക്കുന്നതിന് പകരം അല്‍പ്പം കുരുമുളകുപൊടി ചേര്‍ത്ത് നന്നായി ഇളക്കി എടുത്താല്‍ മതി .ഇങ്ങനെ തയാറാക്കുമ്പോള്‍ പുളി ആവശ്യം ഉണ്ട് എന്നുണ്ട് എങ്കില്‍ അല്‍പ്പം നാരങ്ങ നീര് ചേര്‍ക്കുന്നത് ഉത്തമം ആയിരിക്കും .

No comments:
Post a Comment