നമ്മുടെ ശരീരത്തിലെ പല പ്രശ്‌നങ്ങളും പലപ്പോഴും ശരീരം തന്നെ സൂചന നല്കുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണമാകും. എന്നാല്‍ ഇതു പലപ്പോഴും തിരിച്ചറിയാന്‍ നമുക്കു കഴിയാറില്ലെന്നതാണ് വാസ്തവം. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ രോഗത്തിന്റെ സ്ഥിരീകരണവും പരിഹാരവുമെല്ലാം എളുപ്പമാകുന്നു.
പല ലക്ഷണങ്ങള്‍ക്കുമെന്ന പോലെ കൈ നഖങ്ങളും പലപ്പോഴും പല രോഗ ലക്ഷണങ്ങളും വെളിപ്പെടുത്തുന്നുണ്ട്. നഖങ്ങളുടെ ആകൃതിയിലും ആരോഗ്യത്തിലും വരുന്ന മാററം, നിറത്തിലെ വ്യത്യാസങ്ങള്‍, നഖത്തില്‍ പ്രത്യക്ഷപ്പെടുന്ന ചില പ്രത്യേക അടയാളങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും പല അസുഖങ്ങളുയേും സൂചനയാകും.


ചുവപ്പു കലര്‍ന്ന രീതിയിലെങ്കില്‍
കൈ നഖത്തിന് പിങ്ക് കലര്‍ന്ന നിറമാണ് സാധാരണയുണ്ടാകുക. എന്നാല്‍ ഇത് കൂടുതല്‍ ചുവപ്പു കലര്‍ന്ന രീതിയിലെങ്കില്‍ ശ്രദ്ധ വേണം. ഇത് ഇതു ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ സൂചന നല്‍കുന്ന ഒന്നാണ്. ഇത്തരം നിറമെങ്കില്‍ ഇത് രക്തക്കൂടുതല്‍ അല്ല, ഹൃദയ പ്രശ്‌നമാണെന്നു തിരിച്ചറിയുകഹൃദയസംബന്ധമായ തകരാറിന്‍റെ അടയാളമാകാം.

പ്രമേഹത്തിന്റെ സൂചനയും
പലരേയും ബാധിയ്ക്കുന്ന പാരമ്പര്യ രോഗമായ പ്രമേഹത്തിന്റെ സൂചനയും കൈ നഖങ്ങള്‍ നല്‍കാറുണ്ട്. ചിലരുടെ നഖത്തിന് അടിഭാഗത്തായി നീല നിറം കാണപ്പെടാം. ഇന്‍സുലിന്‍ അപര്യാപ്തതയുടെയോ പ്രമേഹത്തിന്‍റെയോ സൂചനയാവാം. നീല നിറം രക്തപ്രവാഹം ശരിയല്ലെന്നതിന്റെ സൂചന കൂടിയാണ്. ഇതു വഴി ഓക്‌സിഡജന്‍ കുറവുണ്ടാകുന്നതും നീല നിറത്തിനു പുറകിലുണ്ടാകാം. ഇത് ഹൃദയാരോഗ്യത്തെയും ബാധിയ്ക്കുന്നു.നഖങ്ങള്‍ പൊട്ടിപ്പോകുന്നതും
എത്ര ശ്രദ്ധിച്ചാലും ചിലരുടെ നഖങ്ങള്‍ പൊട്ടിപ്പോകുന്നതും സാധാരണയാണ്. നഖങ്ങളുടെ കട്ടി കുറയുന്നതാണ് ഇതിനു കാരണം. ഇതിനു പുറകിലും രോഗമാകാം, തൈറോയ്ഡിന്റെ ലക്ഷണവുമാകാം ഇത്. നഖങ്ങള്‍ ഇടക്കിടെ വേര്‍പെട്ട് നില്‍ക്കുന്ന അവസ്ഥയുണ്ടാകുന്നത് തൈറോയ്ഡ് ഹോര്‍മോണ്‍ അപര്യാപ്തത സൂചിപ്പിയ്ക്കുന്ന ഒന്നാണ്. നഖം പൊട്ടുന്നതിനു മറ്റൊരു കാരണം പോഷകക്കുറവുമാണ്.
നഖത്തിലെ മഞ്ഞ നിറം
നഖത്തിലെ മഞ്ഞ നിറം പലപ്പോഴും മഞ്ഞപ്പിത്തത്തിന്റെ സൂചന കൂടി നല്‍കുന്ന ഒന്നാണ്. എംഫിസിമ, ശ്വാസകോശാവരണത്തിലെ സ്രവം തുടങ്ങിയ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുടെ കൂടിസൂചനയാകാം ഇത്. ഫംഗസ് ബാധ കാരണവും ഈ പ്രശ്‌നമുണ്ടാകാം


ക്യാന്‍സര്‍ സൂചനയും
ക്യാന്‍സര്‍ സൂചനയും കൈ നഖങ്ങള്‍ നല്‍കുന്നുണ്ട്. പ്രത്യേകിച്ചും കയ്യില്‍ ബ്രൗണ്‍ വരകള്‍ വരുന്നത് സ്‌കിന്‍ ക്യാന്‍സര്‍ കാരണവുമാകാം. ഇരുണ്ട ബ്രൗണ്‍ വരകള്‍ കാണുന്നുവെങ്കില്‍ അത് മെലനോമ (സ്‌കിന്‍ ക്യാന്‍സര്‍)യുടെ ലക്ഷണമാകാം.കട്ടി കുറഞ്ഞു വിളറിയ നഖങ്ങള്‍
കട്ടി കുറഞ്ഞു വിളറിയ നഖങ്ങള്‍ അനീമിയയുടെ ലക്ഷണവുമാകാം. വിളര്‍ച്ച നഖങ്ങളേയും ലക്ഷണമായി ബാധിയ്ക്കുന്നു. വിളര്‍ച്ചയോ, വെളുത്ത പാടുകളോ ഒന്നിലേറെ നഖങ്ങളില്‍ കാണുന്നുവെങ്കില്‍ ഇത് വൃക്ക, കരള്‍ എന്നിവയിലെ രോഗങ്ങളുടെ സൂചനയാകാം. നിങ്ങളുടെ ആഹാരത്തില്‍ പ്രോട്ടീനി‍ന്‍റെ അപര്യാപ്തത കാരണവും ഇതുണ്ടാകാം.
 

ചിലുടെ നഖത്തില്‍ ചെറിയ കുഴികള്‍

ചിലുടെ നഖത്തില്‍ ചെറിയ കുഴികള്‍ കാണാം. ഇത് സോറിയാസിസ് എന്ന രോഗം കാരണമാകാം. ചര്‍മത്തെ ബാധിയ്ക്കുന്ന ഇത് ഇമ്യൂണ്‍ സിസ്റ്റം കൂടുതല്‍ പ്രവര്‍ത്തിയ്ക്കുന്നതു കാരണമാണ് ഉണ്ടാകാറ്. ചര്‍മത്തില്‍ തിണര്‍പ്പും ചൊറിച്ചിലും ചര്‍മം അടര്‍ന്നു പോകുന്നതുമെല്ലാം ഇതിന്റെ ലക്ഷണമാണ്. ഇതുപോലെ കൈ നഖത്തിലും ഇതു ലക്ഷണമായി പ്രത്യക്ഷപ്പെടുന്നു.

source :malayalam.boldsky.com