ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാവുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
പലരും ബാക്കിവരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പിന്നീട് ആവശ്യത്തിനനുസരിച്ച് ചൂടാക്കി കഴിക്കുകയുമാണ് പതിവ്. ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാവുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ആവർത്തിച്ച് ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
1. ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വച്ച ശേഷം ചൂടാക്കിയെടുക്കുന്നത് ശരീരത്തിന് ഏറെ ദോഷം ചെയ്യും. ഉരുളക്കിഴങ്ങില്‍ ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്. വീണ്ടും ചൂടാക്കുമ്പോള്‍ അതില്‍ ബോട്ടു ലിസം എന്ന അപൂര്‍വ്വ ബാക്ടീരിയയുടെ വളര്‍ച്ചക്ക് കാരണമാകും.
2. ചിക്കന്‍
ചിക്കൻ ഒരിക്കലും രണ്ടും മൂന്നും ദിവസം ഫ്രിഡ്ജിൽ വച്ച് ചൂടാക്കി കഴിക്കരുത്. ആവര്‍ത്തിച്ച്‌ ചൂടാക്കുമ്പോൾ പ്രോട്ടീന്‍ സംയുക്തങ്ങള്‍ വിഘടിക്കും. വയറിന് കൂടുതൽ പ്രശ്നമുണ്ടാകും. ദഹനത്തിന് തടസം നേരിടും. എത്രയധികം ചൂടാക്കുന്നുവോ അത്രയും വ്യത്യാസം രുചിയിലും ഗുണത്തിലും ഉണ്ടാകും.ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് ചിക്കൻ.
3. ചീര
നൈട്രേറ്റ് ഘടകമാണ് ചീരയുടെ പ്രത്യേകത. ചൂടാക്കുമ്പോള്‍ ഇത് കാര്‍സിനോജനിക് ആയി മാറും .ഒരിക്കല്‍ ചൂടാക്കിയാല്‍, ചൂട് ഒഴിവായ ശേഷം കഴിക്കുക. ചീരയ്ക്ക് പുറമേ ബീറ്റ്റൂട്ടും ചൂടാക്കി കഴിക്കരുത്. ബീറ്റ്റൂട്ടിലും ധാരാളം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്.
4. എണ്ണ
എണ്ണ ബാക്കി വന്നാൽ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നവര്‍ ഏറെയാണ്. വീണ്ടും ചൂടാക്കിയാല്‍ അതില്‍ നിന്ന് ഉയരുന്ന വിഷമയമായ പുക ശ്വാസകോശത്തെ വരെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്
6. ചോറ്
ബാക്കി വരുന്ന ചോറ് പലരും ചൂടാക്കി കഴിക്കാറുണ്ട്. എന്നാല്‍ അരിയിലുള്ള ബാസില്ലസ് സെറസ് എന്ന ബാക്ടീരിയ അതിജീവിക്കാന്‍ മാത്രമെ ഒന്നിലധികം തവണ ചൂടാക്കുന്നത് ഉപകരിക്കുകയുള്ളു. വീണ്ടും സാധാരണ ഊഷ്മാവിലേക്ക് എത്തുമ്പോൾ ബാക്ടീരിയ ഇരട്ടിക്കും. ചൂടാക്കുന്നതിന് പകരം വെള്ളത്തില്‍ തിളപ്പിച്ച്‌ എടുക്കുക. അധിക സമയം തിളക്കാതെയും ശ്രദ്ധിക്കുക.
7. മുട്ട
മുട്ട ഒറ്റതവണയേ ചൂടാക്കാന്‍ പാടുള്ളൂ.കാരണം ആദ്യത്തെ ചൂടാക്കല്‍ തന്നെ പ്രോട്ടീനിന്റെ സാന്നിധ്യം കുറയ്ക്കും. മുട്ട വീണ്ടും ചൂടാക്കി കഴിക്കുമ്പോള്‍ അതിലെ പ്രോട്ടീന്‍റെ അളവ് വളരെയധികം കുറയാന്‍ ഇടയാക്കുന്നു.

source : malayalam.samayam.com