വൃത്തിയില്ലാത്ത ടോയ്‌ലെറ്റുകള്‍, വെള്ളമില്ലാത്ത ടോയ്‌ലെറ്റുകള്‍, യാത്രയ്ക്കിടയിലെ മൂത്രശങ്ക... മൂത്രം പിടിച്ചുവെക്കാന്‍ കാരണങ്ങള്‍ പലര്‍ക്കും പലതാണ്. എന്നാല്‍ സമയത്ത് മൂത്രമൊഴിക്കാതെ പിടിച്ചുവെക്കുന്നതിലൂടെ ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചറിയാമോ?
മൂത്രസഞ്ചിയുടെ പരമാവധി സംഭരണശേഷി 500 മുതല്‍ 600 മില്ലി ലിറ്ററാണ്. ഏതാണ്ട് 250 മില്ലിലിറ്റര്‍ മൂത്രം സൂത്രസഞ്ചിയില്‍ ആവുമ്പോഴാണ് നമുക്ക് മൂത്രമൊഴിക്കണമെന്ന തോന്നലുണ്ടാവുന്നത്.
ശരീരം സിഗ്നല്‍ കൊടുത്തിട്ടും മൂത്രമൊഴിക്കാന്‍ തയ്യാറാവാതിരിക്കുമ്പോള്‍ ചെറിയ തോതില്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവും. എന്നാല്‍ ഭൂരിഭാഗം സ്ത്രീകളും ദീര്‍ഘനേരം മൂത്രമൊഴിക്കാതെ പിടിച്ചിരിക്കും. അങ്ങനെ വരുമ്പോള്‍ മൂത്രസഞ്ചിയില്‍ മൂത്രത്തിന്റെ അളവ് കൂടിക്കൂടി വരും.
പരമാവധി സംഭരണശേഷി എത്തിയിട്ടും നമ്മള്‍ മൂത്രമൊഴിക്കാന്‍ തയ്യാറാവാതെ വരുമ്പോള്‍ ശാരീരിക അസ്വസ്ഥകള്‍ കൂടും. പിന്നീട് ശരീരം തന്നെ അല്‍പാല്‍പമായി മൂത്രം പുറന്തള്ളാന്‍ തുടങ്ങും. അനിയന്ത്രിതമായി മൂത്രം പോകുന്ന യൂറിനറി ഇന്‍ കോണ്ടിനന്‍സ് ആണ് ഇതുമൂലം ഉണ്ടാവുന്നത്.
മൂത്രം കെട്ടിക്കിടന്നാല്‍
മൂത്രസഞ്ചിയില്‍ മൂത്രം കെട്ടിക്കിടന്നാല്‍ അണുബാധയുണ്ടാകുമെന്നതാണ് പ്രധാനപ്രശ്‌നം. അവിടെ അപ്പോള്‍ അണുക്കള്‍ പെരുകും. ഇ.കോളി ഉള്‍പ്പെടെയുള്ള ബാക്ടീരിയകള്‍ ഇവിടെ നിറയും. അണുബാധ കടുത്ത അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്നതാണ്. ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ ഗുരുതരമായിത്തീരുകയും ചെയ്യാം.
മൂത്രസഞ്ചിയുടെ പേശികള്‍ക്കുണ്ടാകുന്ന പ്രശ്‌നമാണ് അതുത്തത്. മൂത്രസഞ്ചിയുടെ പേശികള്‍ ചുരുങ്ങുമ്പോഴാണ് മമൂത്രം പുറന്തള്ളപ്പെടുന്നത്. ദീര്‍ഘനേരം മൂത്രമൊഴിക്കാതെ പിടിച്ചുവെച്ചാല്‍ ഈ പേശികളുടെ ചുരുങ്ങാനും വികസിക്കാനുമുള്ള കഴിവ് കുറയും
source : mathrubhumi.com