• സ്ത്രീകൾ സെക്സിനോട് നോ പറയുന്നത് പതിവ് കാര്യമാണ്
  • കാരണം സ്ത്രീയുടെ ലൈംഗികത സങ്കീർണ്ണമായ സംഗതിയാണ്
  • എന്നാൽ പുരുഷൻമാരുടെ കാര്യത്തിലും ഇങ്ങനെ സംഭവിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല
സ്ത്രീകൾ സെക്സിനോട് നോ പറയുന്നത് പതിവ് കാര്യമാണ്. കാരണം സ്ത്രീയുടെ ലൈംഗികത സങ്കീർണ്ണമായ സംഗതിയാണ്. എന്നാൽ പുരുഷൻമാരുടെ കാര്യത്തിലും ഇങ്ങനെ സംഭവിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. 

ഭർത്താവിന് തന്നോടുള്ള സ്നേഹ കുറവാണോ, പരസ്ത്രീ ബന്ധമാണോ എന്ന് സംശയം തോന്നിയേക്കാം. എന്നാൽ ആ സംശയങ്ങൾ പലപ്പോഴും അസ്ഥാനത്തായിരിക്കും. പുരുഷൻമാർ സെക്സിൽ നിന്ന് അകലം പാലിക്കുന്നത് താഴെ പറയുന്ന കാരണങ്ങൾ കൊണ്ടായിരിക്കുമെന്ന് മനശാസ്ത്ര വിദഗ്ധർ പറയുന്നു.

വിഷാദം
പുരുഷനെ എല്ലാ പ്രായത്തിലും ബാധിക്കുന്ന ഒന്നാണ് വിഷാദം. മൂഡ് ഡിസോഡർ വന്നുപ്പെട്ടാൽ പുരുഷന് സെക്സിനോടുള്ള താൽപ്പര്യം നഷ്ടപ്പെടും. ക്ലിനിക്കൽ ഡിപ്രഷൻ ഒരിക്കലും വ്യക്തിത്വത്തെ ബാധിക്കില്ല. പക്ഷെ സെക്സിലേർപ്പെടാനുള്ള താൽപ്പര്യം ഉണർത്തുകയില്ല.


ഉദ്ധാരണ പ്രശ്നങ്ങൾ
ഉദ്ധാരണ പ്രശ്നങ്ങളും ശീഖ്രസ്ഖലനവും പുരുഷനെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇത് കിടപ്പറയിൽ ആവർത്തിക്കുമ്പോൾ പുരുഷന് സെക്സിനോടുള്ള അടുപ്പം കുറയും. പങ്കാളിയുടെ പിന്തുണയോടെ ഇക്കാര്യം ശരിയാക്കാവുന്നതേയുള്ളൂ

ഹോർമോൺ പ്രശ്നങ്ങൾ

പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റെറോണിൻ്റെ കുറവ് പുരുഷനെ ബാധിക്കും. നാൽപ്പതു വയസ് കഴിയുന്നതോടെ ഇതിൻ്റെ ലെവൽ കുറയാൻ തുടങ്ങും.

ജോലിയിലെ ടെൻഷൻ

ജോലിയിലെ ടെൻഷൻ, ഭാവി കാര്യങ്ങൾ എന്നിവ പുരുഷൻ്റെ ലൈംഗിക താൽപ്പര്യം കുറക്കുന്നവയാണ്. ജോലി സ്ഥലത്തെ കാര്യങ്ങൾ കിടപ്പുമുറിയിൽ സംസാരിക്കുന്നത് ഒഴിവാക്കണം.

ക്ഷീണം

ദീർഘയാത്ര കഴിഞ്ഞു വരുന്ന പുരുഷന് കിടപ്പറയിൽ വേണ്ടത്ര തിളങ്ങാൻ കഴിഞ്ഞെന്ന് വരില്ല. നല്ല ഉറക്കവും ഭക്ഷണവുമാണ് അപ്പോൾ ആവശ്യം.

source : malayalam.samayam.com