പ്രിയ സുഹൃത്തുക്കളെ...

വളരെ പ്രധാനപ്പെട്ട ഒരു കാര്യം എല്ലാവരുടെയും ശ്രദ്ധയിൽ പെടുത്തുകയാണ്. നമ്മുടെ മുപ്പതാമത് (30)ചാരിറ്റിയ്ക്കു വേണ്ടി ഫണ്ട് ശേഖരണത്തിനു തുടക്കം കുറിച്ചിരിക്കുന്നു.. ഓരോ അധ്യയനവർഷത്തിലും നമ്മൾ ചെയ്തു വരുന്ന പാവപ്പെട്ട കുട്ടികൾക്കുള്ള ബാഗ്, കുട മറ്റ് ആവശ്യസാധനങ്ങൾ എന്നിവ വാങ്ങി നൽകുന്നതിനുള്ള ഫണ്ടിലേക്കാണ് വീണ്ടും നിങ്ങളോട് സഹായമഭ്യർത്ഥിക്കുന്നത്.
കേരളത്തിലെ 14 ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ഏറ്റവും അർഹരായ നൂറ്റിപത്ത് (110 )കുട്ടികളെ തിരഞ്ഞെടുത്ത് സഹായമെത്തിക്കാൻ ഉദ്ദേശിക്കുന്നത്. ഒരു ഗതിയും പരഗതിയുമില്ലാത്ത ,മാതാപിതാക്കൾ നഷ്ടപ്പെട്ടതോ അസുഖം മൂലം കൊടും ദാരിദ്ര്യമനുഭവിക്കുന്നതോ ചെയ്യുന്ന കുട്ടികൾക്കിത് വലിയ സഹായവും സന്തോഷവുമാവും. ഒരു കുട്ടിക്ക് 1300 രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്,ഒരു ലക്ഷത്തി നാൽപത്തി മൂവായിരം.(143,000 ) ഇതിനു വേണ്ടി കണ്ടത്തേണ്ടതുണ്ട്. നമുക്ക് കൈ കോർക്കാം കുറച്ച് കുഞ്ഞുങ്ങളുടെ വലിയ സ്വപ്നങ്ങൾക്കായ്.. അതെ.. അവരുടെ വലിയ സ്വപ്നങ്ങൾ നമുക്ക് കൂട്ടായി ചെയ്ത് നൽകാവുന്ന ചെറിയ കാര്യങ്ങങ്ങളാണ്..


സ്നേഹ സംഗമം ചാരിറ്റബിൾ സൊസൈറ്റി:( IDK / TC/481/2013) -
website: - www.snehasangamamcs.org
9526559990
അക്കൗണ്ട് ഡീറ്റയിൽ -
Account Name: Sneha Sangamam charitable Society.

A/C NO:0123073000060191
IFSC: SIBL0000123
Bank Name : South indian Bank
Branch Name :  Idukki Branch