രാവിലെ 11 am മുതല്‍ 3 pm വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.


  1. രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെയെങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക
  1. പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍സമയത്ത് ഒഴിവാക്കുക
  2. അയഞ്ഞ, കൂടുതല്‍ നിറമില്ലാത്ത പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
  3. ദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം.
    തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നിവ ഉപ്പിട്ട് കുടിക്കാം. കൃത്രിമ ശീതളപാനീയങ്ങള്‍ ഒഴിവാക്കാൻ ശ്രദ്ധിക്കണം.
  4. പഴങ്ങള്‍, പച്ചക്കറി, ഇലക്കറി എന്നിവ ധാരാളമായി കഴിക്കുക. ഒപ്പം മാംസാഹാരം കുറയ്ക്കാനും ജാഗ്രത പാലിക്കണം.
  5. വെയിലത്ത് ഇറങ്ങുമ്പോള്‍ കുട ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോള്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കുക. നൈലോണും പോളിസ്റ്ററും ഒഴിവാക്കി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
  6. ചൂടുകാലത്ത് വിട്ടുമാറാത്ത തളര്‍ച്ചയോ ക്ഷീണമോ ഉണ്ടായാല്‍ വൈദ്യോപദേശം തേടുക.


Source : News18 Kerala