ചൂടുകാലം ആയതിനാൽ ധാരാളം തണുത്ത വെള്ളം കുടിക്കുന്നവരാണ് നമ്മൾ. എന്നാൽ തണുത്ത വെളളം കുടിക്കുന്നതിന് മുമ്പ് അറിയേണ്ട ചില കാര്യങ്ങളുണ്ട്. വെള്ളത്തിൽ ഐസിട്ടു കുടിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ അത് നമ്മുടെ ശരീര പ്രവര്‍ത്തനങ്ങളെ വളരെ ദോഷകരമായി ബാധിക്കും. ഭക്ഷണത്തിനൊപ്പം തണുത്തവെളളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കുറയ്ക്കും.

ഭക്ഷണത്തിനു ശേഷമാണ് തണുത്ത വെളളം കുടിക്കുന്നതെങ്കിലും അമിത വണ്ണത്തിന് കാരണമാകും. തണുത്ത വെളളം ദഹനവ്യവസ്ഥയെ തണുപ്പിക്കും, അത് രക്തക്കുഴലുകളെ ചുരുക്കുകയും ചെയ്യും. ഇത് ദഹന പ്രക്രിയയെ തകരാറിലാക്കും. ചെറുചൂടു വെളളം കുടിക്കുന്നതിലൂടെ രക്തം ശുദ്ധീകരിക്കാനും ത്വക്കിൻ്റേയും വൃക്കയുടേയും പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും സഹായിക്കും. ചൂടു വെളളം കുടിക്കുന്നതിലൂടെ ദഹന പ്രക്രിയ സുഖമാകുകയും അമിതവണ്ണം ചെറുക്കുകയും ചെയ്യും