• കടുത്ത വേനൽക്കാലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ എന്താണ് കുഴപ്പം?
  • സെക്സ് ഏതു സമയവും സ്ഥലമോ വിഷയമല്ല
  • പക്ഷെ സീസണനുസരിച്ച് സെക്സിൻ്റെ ശൈലിയിൽ മാറ്റം വരുത്തണമെന്ന് മാത്രം
കടുത്ത വേനൽക്കാലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ എന്താണ് കുഴപ്പം? സെക്സ് ഏതു സമയവും സ്ഥലമോ വിഷയമല്ല. പക്ഷെ സീസണനുസരിച്ച് സെക്സിൻ്റെ ശൈലിയിൽ മാറ്റം വരുത്തണമെന്ന് മാത്രം. തണുപ്പ് കാലത്തല്ല ചൂടുകാലത്താണ് സെക്സിനോടുള്ള ആവേശം വർധിക്കുന്നതെന്ന് പ്രമുഖ കോണ്ടം ബ്രാൻഡ് നടത്തിയ സർവേയിൽ പറയുന്നു.
അമേരിക്കയിലെ മിയാമി പോലെ ചൂടുള്ള സ്ഥങ്ങളിൽ താമസിക്കുന്നവർ തണുപ്പുള്ള ഇടങ്ങളിൽ താമസിക്കുന്നവരേക്കാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായാണ് സർവേയിലെ കണ്ടെത്തൽ. എങ്കിലും 35 ശതമാനം പേരും ചൂടുകാലത്തെ സെക്സിനോട്  നോ പറയുന്നവരാണ്. പൂൾ പാർട്ടിയും, രാത്രിയിലെ ചൂടും, വിയർപ്പും സെക്സിൽ ആവേശം സൃഷ്ടിക്കുന്നില്ലെന്നാണ് അവർ പറയുന്നത്.

എന്നാൽ ഹാർവാർഡ് യൂണിവേഴ്സിറ്റി സൈക്യട്രിസ്റ്റ് പറയുന്നത് സൂര്യ കിരണങ്ങൾ മനസിന് സന്തോഷം നൽകുന്നുവെന്നും, പുരുഷ ലൈംഗിക ഹോർമോൺ ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് വർധിക്കുകയും ചെയ്യുന്നതായി അഭിപ്രായപ്പെട്ടു. മാത്രമല്ല വേനലിൽ പൂൾ പാർട്ടികളിൽ ഏർപ്പെടുന്നവർക്കും ലൈംഗികാവേശം വർധിക്കുന്നു.

ക്ലീവേജ്, ബിക്കിനി, സൺ ഗ്ലാസ് അണിഞ്ഞ് സെക്സി ലുക്കിലെത്തുന്നത് ലൈംഗിക ഉത്തേജനം കൂട്ടുന്നുവെന്നും അവർ പറയുന്നു. വേനലിൽ ബീജങ്ങളുടെ ചലനശേഷി വർധിക്കുന്നതായാണ് ഗവേഷകര്‍ പറയുന്നത്‌. ടെസ്‌റ്റോസ്‌റ്റിറോണ്‍ അടക്കമുളള ഹോർമോണുകളുടെ നിലയില്‍ വരുന്ന മാറ്റമാണ്‌ ഇതിനു കാരണമെന്നാണ്‌ കരുതുന്നത്‌.

ഇത്‌ ബീജവും അണ്ഡവും തമ്മില്‍ യോജിക്കാനുളള സാധ്യതയും അതുവഴി ഗര്ഭങധാരണത്തിനുളള സാധ്യതയും വർധിക്കുന്നു

source : malayalam.samayam.com