ടീ ബാഗ് ഉപയോഗിച്ചു ചായ തയ്യാറാക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് കണ്ടെത്തൽ. ബാഗ്‌ ചൂടുവെള്ളത്തില്‍ താഴ്‌ത്തി വയ്‌ക്കുമ്പോള്‍ ഇതിലെ ദോഷകരമായ ഘടകങ്ങള്‍ ഈ വെള്ളത്തിലേയ്‌ക്കാകുന്നു
ഉന്മേഷത്തിനായി ചായയും കോഫീയും ആശ്രയിക്കുന്നവരാണ് അധികവും. യാത്രയിലും മീറ്റിങ്ങുകളിലും ഒഴിച്ചു കൂടാനാവാത്തതാണ് ടീ ബാഗുകൾ. എന്നാൽ ടീ ബാഗുകൾ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ വൻ അപകടങ്ങളാണ് കാത്തിരിക്കുന്നത്. ചായക്ക് കടുപ്പം കൂട്ടാനു കുറക്കാനും സഹായിരക്കുന്ന ടീ ബാഗുകൾ കോഫീ ഷോപ്പുകളിലും സജീവമാണ്. ടീ ബാഘിൻ്റെ നൂല് ബന്ധിപ്പിച്ച സ്റ്റാപ്ലേയർ പിന്നുകളാണ് അപകടകാരി.

പിന്നുകൾ ചായയിൽ വീഴാൻ സാധ്യത കൂടുതലാണ്. ചൂടിൽ ടീ ബാഗുകളിലെ പിന്നുകൾ ചായയിലേക്ക് അടർന്നു വീഴാനും വയറ്റിലെത്താനും സാധ്യത കൂടുതലാണ്. ചില ഭക്ഷണ സാധനങ്ങൾ കവർ ചെയ്യുന്നതും പിന്നുകൾ കൊണ്ടാണ്. ഭക്ഷണം സാധനങ്ങൾ കവർ ചെയ്യുന്നതും സ്റ്റാപ്ലേയർ ഉപയോഗിച്ചാണ്. ചൂടാക്കുമ്പോഴും അല്ലാതെയും പിന്നുകൾ വയറ്റിലെത്താൻ സാധ്യതയുണ്ട്. രക്തസ്രാവം, മോൺവീക്കം, മോണയിൽ നിന്ന് ബ്ലീഡിംഗ് എന്നിവയ്ക്ക് സാധ്യതയുണ്ട്. പ്ലാസ്റ്റിക്‌ ഉപയോഗിച്ചു നിര്‍മിയ്‌ക്കുന്ന ടീ ബാഗുകളില്‍ ഫാറ്റലേറ്റ്‌ എന്ന ഘടകമുണ്ടാകും. ഇത്‌ ജനനവൈകല്യങ്ങള്‍ക്കു കാരണമാകും. ഒരേ ടീ ബാഗ്‌ കൊണ്ടു ലാഭം നോക്കി രണ്ടു തവണ ചായയുണ്ടാക്കുന്നവരില്‍ ഇത്‌ ദോഷം ഇരട്ടിയാക്കും. 
 
source: samayam.com