ചൂടുകൂടുമ്പോൾ ശരീരത്തിൽ നിർജലീകരണം വർധിക്കുന്നതിൻ്റെ ഫലമായി മുത്രത്തിൽ കല്ല് ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇതൊഴിവാക്കാൽ പ്രത്യേകം ശ്രദ്ധിക്കണം. ധാരാളം ജലം കുടിക്കുകയും, ചില ഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം.

പഴങ്ങളും, പഴച്ചാറുകളും, പച്ചക്കറികളും ശീലമാക്കുക

സ്റ്റോണിന്റെ അസുഖത്തിൽ നിന്നും ശരീരത്തെ രക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിൽ സ്റ്റോണുണ്ടാകുന്നത് തടയും, ഒപ്പം വയറിനുള്ളിലെ ചൂട് കുറയ്ക്കുകയും ചെയ്യും.
 ഒഴിവാക്കേണ്ട ഭാഷണങ്ങള്‍

കാപ്പിയുടെ അമിത ഉപോയഗം ഡീ ഹൈഡ്രേഷന് ഇടയാക്കും. സോഡ, ഐസ് ടീ, ചോക്ലേറ്റ്, സ്ട്രോബെറി, നട്സ് എന്നിവ ഒഴിവാക്കുക. ഭക്ഷണത്തിൽ ഉപ്പ് ഉപയോഗിക്കുന്നത് കുറയ്ക്കുക. ഇത് ഒരു ശീലമാക്കി ഉപ്പ് ഉപയോഗം കുറച്ചാൽ സ്റ്റോണിന്റെ പ്രശ്നം ഒഴിവാക്കാം. മാംസാഹാരം, മുട്ട, മത്സ്യം തുടങ്ങിയവ ചൂടുകാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.