വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഗര്‍ഭം ധരിക്കുന്നില്ലെങ്കില്‍ അതിന് കൃത്യമായ ചികിത്സ അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. ഇത്തരത്തിലാണെങ്കില്‍ കൃത്യമായി ഡോക്ടറെ കാണുകയും ചികിത്സ തേടുകയും ചെയ്യണം. എന്തൊക്കെയാണ് പെട്ടെന്ന് ഗര്‍ഭം ധരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍മതി.
സമ്മര്‍ദ്ദം കുറക്കുക

ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക
ദുശീലങ്ങള്‍ കുറക്കുക

ഒരുമിച്ച് സമയം ചിലവഴിക്കുക
പാല്‍ കഴിക്കുക

വിറ്റാമിന്‍ സി  അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക
ഗര്‍ഭധാരണത്തിന് പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഗര്‍ഭം ധരിക്കുന്നതിന് സഹായിക്കുന്ന ചില സംഗതികളുണ്ട്. ശരിയായ ശാരീരിക ബന്ധത്തിലൂടെ ഗര്‍ഭധആരണം സാധ്യമാകുന്നില്ലെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിന്നെ മറ്റു കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യമില്ല. വിവാഹ ശേഷം പെട്ടെന്ന് ഗര്‍ഭം ധരിക്കണമെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിലായാലും അല്ലെങ്കിലും ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ അത് ഗര്‍ഭധാരണത്തിന് സഹായിക്കുന്നു. എന്തൊക്കെയാണ് ഇത്തരം കാര്യങ്ങള്‍ എന്ന് നോക്കാം.

ഫോളിക് ആസിഡ്

ഭക്ഷണത്തിന്റെ കാര്യത്തില്‍ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുക. ഫോളിക് ആസിഡ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഫോളിക് ആസിഡും ഇരുമ്പും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് കുഞ്ഞിന്റെ ജനിതകവെകല്യങ്ങള്‍ കുറയ്ക്കുകയും ചെയ്യും. മാത്രമല്ല ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള കുഞ്ഞ് ജന്മം കൊള്ളുകയുള്ളൂ. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പെട്ടെന്ന് ഗര്‍ഭധാരണം സാധ്യമാകുന്നു.
ഓവുലേഷന്‍ സമയം

ഓവുലേഷന്‍ സമയം അനുസരിച്ച് ബന്ധപ്പെടുകയാണ് മറ്റൊരു വഴി. ആര്‍ത്തവത്തിന് ശേഷമുള്ള അഞ്ച് മുതല്‍ പതിനഞ്ച് വരെയുള്ള ദിവസങ്ങള്‍ എണ്ണി കണക്കാക്കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ കാലയളവാണിത്. ഈ സമയം കൃത്യമായി അറിഞ്ഞ് ബന്ധപ്പെടുകയാണെങ്കില്‍ അത് എല്ലാ അര്‍ത്ഥത്തിലും ഗര്‍ഭധാരണത്തിന് വളരെയധികം സഹായിക്കുന്നു. എന്നാല്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ കൃത്യമായി നടക്കുകയുള്ളൂ. ഗര്‍ഭധാരണം സാധ്യമാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു സമയമാണ് ഓവുലേഷന്‍ സമയം.


ലൈംഗിക ബന്ധരീതി
ബീജം വളരെ എളുപ്പത്തില്‍ അണ്ഡത്തില്‍ എത്തിച്ചേരുന്ന തരത്തിലായിരിക്കണം പരസ്പരം ലൈംഗികമായി ബന്ധപ്പെടുമ്പോഴുള്ള ശാരീരിക സ്ഥിതികള്‍. അരയ്ക്ക് താഴെ ഒരു തലയിണ വച്ച് കാലുകള്‍ ഇടുപ്പിന് മുകളിലേക്ക് അല്‍പം ഉയര്‍ത്തി കുറഞ്ഞത് അരമണിക്കൂര്‍ നേരം കിടക്കുക.

ഡോക്ടറെ കൃത്യമായി കാണുക 

ഡോക്ടറുടെ നിര്‍ദ്ദേശം ആവശ്യമുണ്ടെന്ന് തോന്നിയാല്‍ ഡോക്ടറെ കണ്ട് വേണ്ട പരിശോധനകള്‍ നടത്തുക. വേഗത്തില്‍ ഗര്‍ഭധാരണം നടക്കുന്നതിന് സ്ത്രീകള്‍ക്ക് അവരുടെ ശരീരത്തെ സംബന്ധിച്ചുള്ള ആത്മവിശ്വാസം ആവശ്യമാണ്. ഇതെല്ലാം ഗര്‍ഭധാരണത്തിന് സഹായിക്കുന്ന കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ ഭാവിയില്‍ അനുഭവിക്കേണ്ടതായി വരുന്നു.