അടുത്ത രക്തബന്ധമുള്ള രണ്ട് വ്യക്തികള്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ജനിക്കാന്‍ പോവുന്ന കുഞ്ഞിന് ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും മുറച്ചെക്കനെ അല്ലെങ്കില്‍ മുറപ്പെണ്ണിനെ വിവാഹം കഴിക്കുക എന്ന ഒരു സംസ്‌കാരം നമ്മുടെ നാട്ടില്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ജനിക്കുന്ന കുഞ്ഞിന് ഗുരുതരമായ ജനിതക പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് വൈദ്യശാസ്ത്രപരമായി തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്
 
രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ കുഞ്ഞിനുണ്ടാവാന്‍ പോവുന്ന ബുദ്ധിമുട്ടുകള്‍ എന്ന് നോക്കാം.
 
പാരമ്പര്യ രോഗങ്ങള്‍

അടുത്ത രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ കുടുംബത്തില്‍ ഉണ്ടാവുന്ന പാരമ്പര്യ രോഗങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അപസ്മാരം, ആസ്ത്മ, അര്‍ബുദം, പ്രമേഹം എന്നീ രോഗങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പലപ്പോഴും പല വിധത്തില്‍ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പ്രശ്‌നമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ ഓരോ ദമ്പതിമാരും വളരെയധികം ശ്രദ്ധിക്കണം.

കാഴ്ച- കേള്‍വി ശക്തി തകരാറുകള്‍

കാഴ്ച ശക്തിക്കും കേള്‍വി ശക്തിക്കും തകരാറുകള്‍ ഉണ്ടാവുന്ന സാധ്യതകള്‍ ബന്ധുക്കള്‍ തമ്മിലുള്ള വിവാഹത്തിലൂടെ കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരം കുട്ടികള്‍ ജനിക്കുന്നതിന് മുന്‍പ് തന്നെ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം സഹായിക്കുന്നുണ്ട് ജനന വൈകല്യം ഉണ്ടാവാതിരിക്കുന്നതിനുള്ള കുട്ടികള്‍ ജനിക്കുന്നതിന്. അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം തന്നെയാണ് ഇവിടെ പ്രശ്‌നമാവുന്നത്.

മാനസിക വൈകല്യം

മാനസിക വൈകല്യങ്ങളായ ബൈപോളാര്‍ ഡിസോര്‍ഡര്‍, അമിതമായ ഉത്കണ്ഠ, അക്രവമാസന, ഡിപ്രഷന്‍ തുടങ്ങിയവയെല്ലാം ഭാവിയില്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം. ഇതെല്ലാം മുന്നില്‍ കണ്ട് വേണം ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കാന്‍.

ഓട്ടോസോമല്‍ റിസെസിവ് രോഗം

ഓട്ടോസോമല്‍ റിസൈസിവ് രോഗങ്ങള്‍ ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികളില്‍ ഉണ്ടാവും. ചുവന്ന രക്താണുക്കള്‍, സിസ്റ്റിക് ഫൈബ്രോസസ് എന്നിങ്ങനെ സങ്കീര്‍ണമായ രോഗാവസ്ഥകളില്‍ ഇത്തരം കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അല്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് നിങ്ങളെ ജീവിതകാലം മുഴുവന്‍ നയിക്കുന്നു. ഇതെല്ലാം വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്
 
ബുദ്ധിമാന്ദ്യം 
കുടുംബത്തില്‍ ആര്‍ക്കെങ്കിലും ബുദ്ധിമാന്ദ്യം ഉണ്ടെങ്കില്‍ അത് പാരമ്പര്യമായി ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അടുത്ത രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇത്തരം അവസ്ഥ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

ജനന സമയത്തെ മരണം

അടുത്ത ബന്ധുക്കള്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ ഇതിലൂടെ ജനിക്കുന്ന കുട്ടികളുടെ മരണ നിരക്ക് വളരെ കൂടുതലായിരിക്കും. മാത്രമല്ല ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് മരിക്കുന്നതിനും ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. 27 ആഴ്ചക്ക് ശേഷം ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞ് മരിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരം അവസ്ഥകള്‍ പ്രതിരോധിക്കുന്നതിനും കഴിയുകയില്ല. ജനിക്കുന്ന കുഞ്ഞ് മരിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് ഇത്തരം വിവാഹങ്ങളില്‍.

ബൈപോളാര്‍ ഡിസോര്‍ഡര്‍ 
അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം കഴിക്കുന്നതിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന രോഗാവസ്ഥക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. വിഷാദ രോഗത്തിന് ഇവര്‍ അങ്ങേയറ്റം അടിമപ്പെട്ട് പോവുന്നു. ചിലരില്‍ ഈ രോഗാവസ്ഥ അതിന്റെ തീവ്രതയില്‍ എത്തുമ്പോഴേക്ക് പലപ്പോഴും ആത്മഹത്യയുടെ വക്കിലേക്ക് വരെ എത്തുന്നു. ഇത്തരം രോഗാവസ്ഥക്ക് പിന്നിലുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് പലപ്പോഴും അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

പ്രിനേറ്റല്‍ ജനറ്റിക് സ്‌ക്രീനിംങ്

കുഞ്ഞുങ്ങളിലേക്ക് പാരമ്പര്യമായി ഇത്തരം രോഗങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യത മുന്‍കൂട്ടി കണ്ടെത്തുന്നതിന് സാധിക്കുന്നു. ഇത് ഗര്‍ഭധാരണത്തിന് മുന്‍പ് കണ്ടെത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഡോക്ടര്‍ നല്‍കുന്നു. ഗര്‍ഭം തുടരണമോ അതോ അബോര്‍ഷന്‍ ചെയ്ത് കളയണമോ എന്നതും ഡോക്ടര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് വളരെയധികം മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.
source : boldsky malayalam