സമീകൃത ആഹാരങ്ങളുടെ പട്ടികയിൽ മീനിനും വളരെ പ്രാധാന്യമുണ്ട്. കാരണം മീനിൽ മാത്രം അടങ്ങിയിരിക്കുന്ന ഒമേഗ - 3 ഫാറ്റി ആസിഡുകൾ നമ്മുടെ ശരീരത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. അതുകൊണ്ടാണ് ആഴ്ചയിൽ രണ്ടു നേരമെങ്കിലും മീൻ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നത്.
മീൻ ലഭ്യമല്ലാത്തവർക്കും മീൻ വിഭവങ്ങളോടു താൽപര്യമില്ലാത്തവർക്കും പോഷകക്കുറവിനുള്ള പരിഹാരമാണ് മീൻ എണ്ണ ക്യാപ്സൂളുകൾ (Capsules). ആരോഗ്യവിദഗ്ധരുടെ നിർദേശമനുസരിച്ച് ആഹാരത്തിൽ മീൻ എണ്ണ ഉൾപ്പെടുത്തിയാൽ താഴെ പറയുന്ന എട്ട് ഗുണങ്ങളുണ്ട്

∙ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഘടകങ്ങളെ സഹായിക്കുന്നു.∙ രക്തചംക്രമണവ്യവസ്ഥ സുഗമമാക്കുകയും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
∙ തലച്ചോറിന്റെ ദൈനംദിന പ്രവർത്തനങ്ങളെ സഹായിക്കുന്നു
∙ ഉത്കണ്ഠ, മാനസികസമ്മർദം, പിരിമുറുക്കം എന്നിവ നിയന്ത്രിച്ചു മാനസികനില മെച്ചപ്പെടുത്തുന്നു.
∙ മീനെണ്ണയിലെ പോഷകങ്ങൾ കാഴ്ചയെയും കേൾവിയെയും സഹായിക്കുന്നു.
∙ ചർമത്തിന്റെ തിളക്കവും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു.
∙ മുടിയുടെയും നഖങ്ങളുടെയും വളർച്ചയും ദൃഢതയും ഉറപ്പാക്കുന്നു.
∙ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനോടൊപ്പം നീർക്കെട്ടും ശരീരവേദനയും കുറയ്ക്കുന്നു.
ഡയറ്റീഷ്യൻ
എസ്‌യുടി ആശുപത്രി, പട്ടം