വെയിലത്ത് കുഴഞ്ഞുവീണാൽ എത്രയും പെട്ടെന്ന് ശരീരം തണുപ്പിക്കണം. അതിനായി തണലത്തേക്ക് മാറ്റി കിടത്തുകയും ശരീരത്തോട് ഒട്ടിക്കിടക്കുന്ന വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ചെയ്യണം.ശരീരം തുടർച്ചയായി തണുത്ത വെള്ളം കൊണ്ട് തുടയ്ക്കണം. തുണി നനച്ച് ശരീരം പൊതിയുന്നതും നല്ലതാണ്. വെയിലേറ്റ് തളർന്ന് വീണാൽ കക്ഷത്തിലും തുടയിടുക്കിലും ഐസ് കട്ടകൾ വെക്കുന്നതും വളരെ നല്ലതാണ്.കുഴഞ്ഞുവീണയാളുടെ കൈകാലുകള്‍ തിരുമ്മി കൊടുക്കുക. രക്തക്കുഴലുകള്‍ വികസിക്കാനും ശരീരതാപം കുറക്കാനും ഇത് വളരെ നല്ലതാണ്.