മുഴുവൻ സമയവും ഓഫീസ് ചെയറിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ശരീരം വിയർക്കുന്ന തരത്തിൽ വ്യായാമം ചെയ്യാൻ കഴിയാറില്ല. ഇത്തരക്കാർ ഇനി പേടിക്കേണ്ട. കസേരയിൽ ഇരുന്നു കൊണ്ട് തന്നെ ഭാരം കുറയ്ക്കാൻ കഴിയും.

കസേരയിൽ നിവർന്ന് ഇരിക്കുമ്പോൾ കാൽമുട്ടിനും കാൽ കണ്ണിനും സമ്മർദം കൊടുക്കുക. ഇങ്ങനെയിരിക്കുമ്പോൾ പാദത്തിലെ പേശികൾ ശക്തമാവുകയും അധിക കൊഴുപ്പ് ഇല്ലാതാവുകയും ചെയ്യുന്നു. ഇത് മുപ്പത് മിനുട്ട് തുടരുക. ഓരോ മുപ്പത് മിനുട്ട് കഴിയുമ്പോഴും ഇത് ആവർത്തിക്കുക.

സുഷുമ്ന നാഡി നിവർത്തി ഇരിക്കുന്നതിന് കൂടുതൽ കലോറി ആവശ്യമാണ്. ഇതിനു പുറമെ വയറിലെയും പിന്നിലെയും പേശികൾ ശക്തമാവുകയും ചെയ്യുന്നു

ഇരുന്ന് ജോലി ചെയ്യുമ്പോൾ കാല് തറയിൽ ഊന്നി തല നിവർത്തി വച്ച് ജോലി ചെയ്യുക.

ഇരുന്ന് ജോലി ചെയ്യുന്ന സമയത്ത് ശ്വാസോച്ഛാസം ചെയ്തു കൊണ്ടുള്ള വ്യായാമങ്ങൾ ചെയ്യുക. ഒന്നു മുതൽ എട്ട് മിനുട്ട് വരെ വേഗത്തിൽ ശ്വാസോച്ഛാസം നടത്തുക. പിന്നീട് ഇത് സാവധാനത്തിലാക്കുക

കടപ്പാട് ന്യൂസ്18