വെസ്റ്റ് നൈൽ പനിയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. രോഗം ബാധിച്ച് ചികിത്സയിലിരുന്ന ആറു വയസുകാരൻ മരണപ്പെട്ട സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം. വൈറസ് ബാധ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതല്ല. രോഗം പ്രതിരോധിക്കാനുള്ള എല്ലാ മുൻകരുതൽ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കാൻ പൊതുജനങ്ങളും തയ്യാറാകണമെന്നും മന്ത്രി അറിയിച്ചു.

News Source : News 18 Kerala