ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്ന കാലമാണിത്. നിർജലീകരണത്തിൻ്റെ ലക്ഷണങ്ങൾ സരീരത്തിൽ സംഭവിക്കുകയാണെങ്കിൽ അത് നേരത്തെ തിരിച്ചറിയുക. അത്തരം സൂചനകൾ അവഗണിക്കരുത്

ശരീരത്തിലെ നി‍ർജലീകരണത്തിൻ്റെ സൂചനകൾ അവഗണിക്കരുത്
ഹൈലൈറ്റ്സ്
  • വേനൽ കടുത്തതോടെ സൂര്യാഘാതം ഏറ്റുളള മരണങ്ങളും വർധിച്ചിരിക്കുകയാണ്
  • ശരീരത്തിലെ നിർജലീകരണവും കുഴഞ്ഞു വീണുള്ള മരണത്തിന് കാരണമാകുന്നുണ്ട്
  • ശരീരത്തില്‍ ജലത്തിൻ്റെ അഭാവമുണ്ടാവുമ്പോഴാണ് നിര്‍ജലീകരണം ഉണ്ടാകുന്നത്
വേനൽ കടുത്തതോടെ സൂര്യാഘാതം ഏറ്റുളള മരണങ്ങളും വർധിച്ചിരിക്കുകയാണ്. ശരീരത്തിലെ നിർജലീകരണവും കുഴഞ്ഞു വീണുള്ള മരണത്തിന് കാരണമാകുന്നുണ്ട്. ശരീരത്തില്‍ ജലത്തിൻ്റെ അഭാവമുണ്ടാവുമ്പോഴാണ് നിര്‍ജലീകരണം ഉണ്ടാകുന്നത്. അമിതമായ ചൂടിൽ ശരീരത്തിന് നിന്ന് ജലാംശം നഷ്ടപ്പെടുന്നത് തിരിച്ചറിയാൻ ശ്രദ്ധിക്കുക.
സാധാരണ കാലാവസ്ഥയിലും നന്നായി വിയർക്കുന്നവർ അമിതമായ ചൂടിലും വിയർക്കാതിരിക്കുന്നുവെങ്കിൽ ശ്രദ്ധിക്കുക. വിയർക്കാത്ത അവസ്ഥ ശരീരത്തിലെ താപ നിയന്ത്രണങ്ങൾ താളം തെറ്റിയതിന്റെ സൂചനയാണ്. വല്ലാത്ത ക്ഷീണവും തളർച്ചയും ഉറക്കം തൂങ്ങലും ശരീരത്തിൽ ഡീ ഹൈഡ്രേഷന് നഷ്ടപ്പെട്ടതിൻ്റെ സൂചനകളാണ്. ശരീരത്തിന് പലപ്പോഴും ആവശ്യത്തിന് ജലം ലഭിക്കാത്തതാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.
ദാഹത്തെ വിശപ്പായി തെറ്റിദ്ധരിക്കുന്നത് അമിത ഭക്ഷണം കഴിക്കുന്നതിനും മെറ്റബോളിസം കുറക്കുന്നതിനും ഇടയാക്കും. മാത്രമല്ല കൊഴുപ്പ് വിഘടിക്കാനുള്ള ശരീരത്തിൻ്റെ കഴിവ് നഷ്ടപ്പെടുന്നു. വെള്ളം കുടിക്കാതിരുന്നാൽ മധുരം കഴിക്കാൻ ഉളള ആഗ്രഹം വർധിക്കും. വെള്ളം ശരീരത്തിലില്ലെങ്കിൽ ഉമിനീര് വറ്റുകയും വായ് നാറ്റം ഉണ്ടാവുകയും ചെയ്യും


source : malayalam.samayam.com