ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി

വയനാട്ടില്‍ വീണ്ടും കുരങ്ങുപനി ബാധിച്ച് മരണം. തിരുനെല്ലി ബേഗൂര്‍ സ്വദേശി സുന്ദരനാണ് കുരങ്ങുപനി ബാധിച്ച് മരിച്ചത്. തിരുനെല്ലിയില്‍ മറ്റ് രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ 11നാണ് സുന്ദരന് കുരങ്ങുപനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി. ജോലിക്ക് പോയ സുന്ദരന് ചെള്ളിന്റെ കടിയേറ്റ് കുരങ്ങുപനി ബാധിച്ചിരിക്കാം എന്നാണ് കരുതുന്നത്. സുന്ദരന്‍ ജോലിക്ക് പോയിരുന്ന കാടിന് സമീപത്തെ പുഴയോരത്ത് ചത്ത കുരങ്ങിനെ കണ്ടെത്തിയിരുന്നു.
പനി മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കുകയാണ് ആരോഗ്യ വകുപ്പ്. 2015 ന് ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് കുരങ്ങുപനി മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് വയനാട്ടില്‍ 11 പേര്‍ കുരുങ്ങുപനി ബാധിച്ച് മരിച്ചിരുന്നു.
 

source : News18 kerala