Monday, June 3, 2019 9:32 AM

നിപ വൈറസ് അറിയേണ്ടതെല്ലാം...നിപ വൈറസ് അറിയേണ്ടതെല്ലാം
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
രോഗലക്ഷണങ്ങള്‍
അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.
രോഗ സ്ഥിരീകരണം
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍. (റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍) ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കലകളില്‍ നിന്നെടുക്കുന്ന സാമ്പിളുകളില്‍ ഇമ്യൂണോ ഹിസ്‌റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാന്‍ സാധിക്കും.
സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍
· വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. ഇതിനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
· വവ്വാലൂകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങള്‍ ഒഴിവാക്കുക
രോഗം ബാധിച്ച വ്യക്തിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍
· രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
· വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക
രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും കര്‍ശനമായി എടുക്കുക. രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.
നിഷ്‌കര്‍ഷ പുലര്‍ത്തേണ്ട സുരക്ഷാ രിതികള്‍:
· സോപ്പ്/ആള്‍ക്കഹോള്‍ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് എപ്പോഴും കൈ ശുചിയായി വയ്ക്കുക.
· രോഗി, രോഗ ചികില്‍സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
· നിപ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് വാര്‍ഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലുകള്‍ തമ്മില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.
സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം:
· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. ഇവ ഉപയോഗിച്ച ശേഷം അഴിക്കുമ്പോള്‍ വളരെയധികം ജാഗ്രതയും സുരക്ഷിതത്വവും പാലിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.
· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം. ഓട്ടോക്ലേവ് ചെയ്യുക ഗ്ലൂട്ടറാല്‍ഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്.
· ആശുപത്രികള്‍ക്കും പരിചരിക്കുന്നവര്‍ക്കും ഉള്ള പൊതുവായ അണുനശീകരണ മാര്‍ഗങ്ങള്‍ ആരോഗ്യ വകുപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
രോഗം വന്നു മരണമടഞ്ഞ ആളില്‍ നിന്നും രോഗം പടരാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍
· മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും ശാരിരികസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുക
· ചുംബിക്കുക, കവിളില്‍ തൊടുക എന്നിങ്ങനെയുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
· മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് മുഖം മറയ്ക്കുക
· മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.
· മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ സോപ്പോ ഡിറ്റര്‍ജന്റോ ഉപയോഗിച്ച് കഴുകേണ്ടതാണ്.
· മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി ചുരുക്കുന്നതാണ് നല്ലത്.
പൊതുജനങ്ങളുടെ സംശയങ്ങള്‍ ഏറ്റവും ഉത്തമമായ രീതിയില്‍ പരിഹരിക്കുവാന്‍ എന്‍.എച്ച്.എം. ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദിശ ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. നമ്പരുകള്‍: 0471 2552056, 1056 (ടോള്‍ഫ്രീ)

ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്

എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ ബാധിച്ചുവെന്ന സംശയം ഉയർന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതൽ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. നിലവിലുള്ള സാഹചര്യം സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം.

ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. നിപ വൈറസിനെപ്പറ്റി സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തരുതെന്നും അഭ്യർത്ഥിക്കുന്നു

Saturday, May 4, 2019 10:42 AM

പുരുഷന്മാരുടെ ആയുസെടുക്കുന്ന ആഹാരങ്ങൾ


പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും പച്ചയ്ക്കും വേവിച്ചും കഴിക്കുന്നത് വളരെ നല്ലതാണ്. ഇന്ന് മാര്‍ക്കറ്റില്‍ കിട്ടുന്ന ഫ്രൂട്ട് ജൂസ് എസന്‍സ് എന്നിവ ശരീരത്തിന് നല്ലതല്ല. എന്നാല്‍ ശരിക്കും ഗുണനിലവാരമുള്ള ജൂസുകള്‍ ഇന്ന് ലഭിക്കുന്നുണ്ടെങ്കിലും ശരിയായി വായിച്ചു നോക്കി മാത്രം ഉപയോഗിക്കുക.


പുരുഷന്മാരുടെ ആയുസെടുക്കുന്ന ആഹാരങ്ങൾ
ഹൈലൈറ്റ്സ്
 • ആനിമല്‍ പ്രോട്ടീന്‍ കൂടുതലടങ്ങിയ ആഹാരം സ്ഥിരമായി കഴിക്കുന്നത്‌ പുരുഷന്മാരിലെ മരണനിരക്ക് കൂട്ടുമെന്നു പഠനം
 • . അനിമല്‍ പ്രോട്ടീന്‍ ധാരാളം കഴിക്കുന്നവരുടെ മരണനിരക്ക് 23 % കൂടുതലാണെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു
 • ആനിമൽ പ്രോട്ടീൻ പ്രോട്ടീന്‍, ഇറച്ചി എന്നിവ കൂടുതലായുള്ള ആഹാരങ്ങള്‍ ധാരാളമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമായി ഭവിക്കുന്നു
അമിതമായ കൃത്യമായ നിറങ്ങളും, കൊഴുപ്പും എണ്ണയും ഒക്കെ ധാരാളം ചേര്‍ത്ത് ഉണ്ടാക്കുന്ന ഇത്തരം ഫാസ്റ്റ് ഫുഡിനോടൊപ്പം നാം സൗജന്യമായി നേടുന്ന ചില മാരകരോഗങ്ങള്‍ ഭാവിയിലെ തിരിച്ചറിയാന്‍ കഴിയുകയുള്ളു. ഇതിനെക്കാള്‍ ഉത്തമം നല്ല ശുദ്ധമായ പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും നമ്മുടെ ദൈനംദിന ജീവിത രീതിയില്‍ ഉള്‍പ്പെടുത്തിയാല്‍ തികച്ചു നല്ല ആരോഗ്യപൂര്‍ണ്ണമായ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ സാധിക്കും.
ആനിമല്‍ പ്രോട്ടീന്‍ കൂടുതലടങ്ങിയ ആഹാരം സ്ഥിരമായി കഴിക്കുന്നത്‌ പുരുഷന്മാരിലെ മരണനിരക്ക് കൂട്ടുമെന്നു പഠനം. അനിമല്‍ പ്രോട്ടീന്‍ ധാരാളം കഴിക്കുന്നവരുടെ മരണനിരക്ക് 23 % കൂടുതലാണെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ആനിമൽ പ്രോട്ടീൻ പ്രോട്ടീന്‍, ഇറച്ചി എന്നിവ കൂടുതലായുള്ള ആഹാരങ്ങള്‍ ധാരാളമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമായി ഭവിക്കുന്നു.
ടൈപ്പ് രണ്ട് ഡയബറ്റിസ്, ഹൃദ്രോഗം എന്നിവ കൂടി ഉണ്ടെങ്കില്‍ ഈ അപകടനിരക്ക് ഇരട്ടിയാണ്. വിറ്റാമിനുകളും പ്രോട്ടീനുകളും ധാരാളം പുരുഷൻമാ‍ർ കഴിക്കണം. ബദാം, തക്കാളി, ഓറഞ്ച് , വെള്ളക്കടല, മധുരക്കിഴങ്ങ് എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

source :malayalam.samayam.com

നഖത്തിനടിയില്‍ നീല നിറമെങ്കില്‍ സൂചനയാണ്

നമ്മുടെ ശരീരത്തിലെ പല പ്രശ്‌നങ്ങളും പലപ്പോഴും ശരീരം തന്നെ സൂചന നല്കുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണമാകും. എന്നാല്‍ ഇതു പലപ്പോഴും തിരിച്ചറിയാന്‍ നമുക്കു കഴിയാറില്ലെന്നതാണ് വാസ്തവം. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ രോഗത്തിന്റെ സ്ഥിരീകരണവും പരിഹാരവുമെല്ലാം എളുപ്പമാകുന്നു.
പല ലക്ഷണങ്ങള്‍ക്കുമെന്ന പോലെ കൈ നഖങ്ങളും പലപ്പോഴും പല രോഗ ലക്ഷണങ്ങളും വെളിപ്പെടുത്തുന്നുണ്ട്. നഖങ്ങളുടെ ആകൃതിയിലും ആരോഗ്യത്തിലും വരുന്ന മാററം, നിറത്തിലെ വ്യത്യാസങ്ങള്‍, നഖത്തില്‍ പ്രത്യക്ഷപ്പെടുന്ന ചില പ്രത്യേക അടയാളങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും പല അസുഖങ്ങളുയേും സൂചനയാകും.


ചുവപ്പു കലര്‍ന്ന രീതിയിലെങ്കില്‍
കൈ നഖത്തിന് പിങ്ക് കലര്‍ന്ന നിറമാണ് സാധാരണയുണ്ടാകുക. എന്നാല്‍ ഇത് കൂടുതല്‍ ചുവപ്പു കലര്‍ന്ന രീതിയിലെങ്കില്‍ ശ്രദ്ധ വേണം. ഇത് ഇതു ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ സൂചന നല്‍കുന്ന ഒന്നാണ്. ഇത്തരം നിറമെങ്കില്‍ ഇത് രക്തക്കൂടുതല്‍ അല്ല, ഹൃദയ പ്രശ്‌നമാണെന്നു തിരിച്ചറിയുകഹൃദയസംബന്ധമായ തകരാറിന്‍റെ അടയാളമാകാം.

പ്രമേഹത്തിന്റെ സൂചനയും
പലരേയും ബാധിയ്ക്കുന്ന പാരമ്പര്യ രോഗമായ പ്രമേഹത്തിന്റെ സൂചനയും കൈ നഖങ്ങള്‍ നല്‍കാറുണ്ട്. ചിലരുടെ നഖത്തിന് അടിഭാഗത്തായി നീല നിറം കാണപ്പെടാം. ഇന്‍സുലിന്‍ അപര്യാപ്തതയുടെയോ പ്രമേഹത്തിന്‍റെയോ സൂചനയാവാം. നീല നിറം രക്തപ്രവാഹം ശരിയല്ലെന്നതിന്റെ സൂചന കൂടിയാണ്. ഇതു വഴി ഓക്‌സിഡജന്‍ കുറവുണ്ടാകുന്നതും നീല നിറത്തിനു പുറകിലുണ്ടാകാം. ഇത് ഹൃദയാരോഗ്യത്തെയും ബാധിയ്ക്കുന്നു.നഖങ്ങള്‍ പൊട്ടിപ്പോകുന്നതും
എത്ര ശ്രദ്ധിച്ചാലും ചിലരുടെ നഖങ്ങള്‍ പൊട്ടിപ്പോകുന്നതും സാധാരണയാണ്. നഖങ്ങളുടെ കട്ടി കുറയുന്നതാണ് ഇതിനു കാരണം. ഇതിനു പുറകിലും രോഗമാകാം, തൈറോയ്ഡിന്റെ ലക്ഷണവുമാകാം ഇത്. നഖങ്ങള്‍ ഇടക്കിടെ വേര്‍പെട്ട് നില്‍ക്കുന്ന അവസ്ഥയുണ്ടാകുന്നത് തൈറോയ്ഡ് ഹോര്‍മോണ്‍ അപര്യാപ്തത സൂചിപ്പിയ്ക്കുന്ന ഒന്നാണ്. നഖം പൊട്ടുന്നതിനു മറ്റൊരു കാരണം പോഷകക്കുറവുമാണ്.
നഖത്തിലെ മഞ്ഞ നിറം
നഖത്തിലെ മഞ്ഞ നിറം പലപ്പോഴും മഞ്ഞപ്പിത്തത്തിന്റെ സൂചന കൂടി നല്‍കുന്ന ഒന്നാണ്. എംഫിസിമ, ശ്വാസകോശാവരണത്തിലെ സ്രവം തുടങ്ങിയ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുടെ കൂടിസൂചനയാകാം ഇത്. ഫംഗസ് ബാധ കാരണവും ഈ പ്രശ്‌നമുണ്ടാകാം


ക്യാന്‍സര്‍ സൂചനയും
ക്യാന്‍സര്‍ സൂചനയും കൈ നഖങ്ങള്‍ നല്‍കുന്നുണ്ട്. പ്രത്യേകിച്ചും കയ്യില്‍ ബ്രൗണ്‍ വരകള്‍ വരുന്നത് സ്‌കിന്‍ ക്യാന്‍സര്‍ കാരണവുമാകാം. ഇരുണ്ട ബ്രൗണ്‍ വരകള്‍ കാണുന്നുവെങ്കില്‍ അത് മെലനോമ (സ്‌കിന്‍ ക്യാന്‍സര്‍)യുടെ ലക്ഷണമാകാം.കട്ടി കുറഞ്ഞു വിളറിയ നഖങ്ങള്‍
കട്ടി കുറഞ്ഞു വിളറിയ നഖങ്ങള്‍ അനീമിയയുടെ ലക്ഷണവുമാകാം. വിളര്‍ച്ച നഖങ്ങളേയും ലക്ഷണമായി ബാധിയ്ക്കുന്നു. വിളര്‍ച്ചയോ, വെളുത്ത പാടുകളോ ഒന്നിലേറെ നഖങ്ങളില്‍ കാണുന്നുവെങ്കില്‍ ഇത് വൃക്ക, കരള്‍ എന്നിവയിലെ രോഗങ്ങളുടെ സൂചനയാകാം. നിങ്ങളുടെ ആഹാരത്തില്‍ പ്രോട്ടീനി‍ന്‍റെ അപര്യാപ്തത കാരണവും ഇതുണ്ടാകാം.
 

ചിലുടെ നഖത്തില്‍ ചെറിയ കുഴികള്‍

ചിലുടെ നഖത്തില്‍ ചെറിയ കുഴികള്‍ കാണാം. ഇത് സോറിയാസിസ് എന്ന രോഗം കാരണമാകാം. ചര്‍മത്തെ ബാധിയ്ക്കുന്ന ഇത് ഇമ്യൂണ്‍ സിസ്റ്റം കൂടുതല്‍ പ്രവര്‍ത്തിയ്ക്കുന്നതു കാരണമാണ് ഉണ്ടാകാറ്. ചര്‍മത്തില്‍ തിണര്‍പ്പും ചൊറിച്ചിലും ചര്‍മം അടര്‍ന്നു പോകുന്നതുമെല്ലാം ഇതിന്റെ ലക്ഷണമാണ്. ഇതുപോലെ കൈ നഖത്തിലും ഇതു ലക്ഷണമായി പ്രത്യക്ഷപ്പെടുന്നു.

source :malayalam.boldsky.com

ദിവസവുമുള്ള കുളി വേണോ?

ദിവസവും രാവിലെ പ്രാതലിനു മുന്നേയുള്ള കുളി മലയാളികളുടെ ശീലമാണ്. ആമാശയത്തിലെത്തിയ ഭക്ഷണം ദഹിപ്പിക്കാനായി പേശികളിൽ നിന്നും രക്തയോട്ടം വയറിലേക്കു ശരീരം തിരിച്ചു വിടാറുണ്ട്. അതിനാൽ പ്രാതലിനു മുൻപുള്ള കുളി ഉത്തമമാണ്. ഭക്ഷണശേഷം ഉടനേ കുളിക്കുന്നത് ശരീര താപനില കുറയ്ക്കും. ഇത് രക്തപ്രവാഹം കുറയ്ക്കാം.
ശരീരത്തിലടിഞ്ഞു കൂടുന്ന വിയർപ്പും അമിത എണ്ണയും മൃതകോശങ്ങളും അഴുക്കും ബാക്ടീരിയയും നീക്കുകയാണ് കുളികൊണ്ട് ഉദ്ദേശിക്കുന്നത്. ഇങ്ങനെ നോക്കിയാൽ പ്രഭാതത്തെക്കാൾ വൈകുന്നേരങ്ങളാകും കുളിക്കാനുത്തമം. രാവിലെയും വൈകിട്ടും കുളി ശീലമാക്കിയവരുമുണ്ട്. ദിവസവും കുളിച്ചാൽ ചർമത്തിലെ സ്വാഭാവികമായുള്ള എണ്ണമയം നഷ്ടമാകുമെന്നും അണുബാധ സാധ്യത വർധിക്കുമെന്നും ചില പഠനങ്ങളുണ്ട്. എന്നാൽ ആർദ്രതയും ചൂടും കൂടിയ കാലാവസ്ഥയുള്ള കേരളത്തിൽ വിയർക്കാനുള്ള സാധ്യതയും കൂടിയതിനാൽ ദിവസവും കുളിക്കുന്നതാണ് മലയാളികളുടെ ചർമാരോഗ്യത്തിനു നല്ലതെന്നാണ് വിദഗ്ധാഭിപ്രായം.

സൈനസൈറ്റിസ്, ജലദോഷം എന്നിവയ്ക്കു സാധ്യതയുള്ളവർ സന്ധ്യ കഴിഞ്ഞു തല കുളിക്കാതിരിക്കുന്നതാണ് ഉത്തമം. തല പെട്ടെന്നു തണുക്കുന്നത് ചിലപ്പോൾ അസുഖങ്ങളുണ്ടാക്കാമെന്നതിനാൽ കാലിൽ വെള്ളമൊഴിച്ചു വേണം കുളി തുടങ്ങാനെന്നാണ് പഴമക്കാർ പറയുന്നത്. തലയാണ് ആദ്യം കഴുകുന്നതെങ്കിൽ വെള്ളം താഴുന്നതിനു മുന്നേ തോർത്തി നനവു മാറ്റണമെന്ന് ആയുർവേദം പറയുന്നു. പതിവായി തല കുളിക്കുന്നത് മുടിയിലെ പ്രകൃതിദത്തമായ എണ്ണമയം കഴുകിക്കളയുമെന്നും മുടി വരണ്ടതാക്കുമെന്നും ചർമരോഗ വിദഗ്ധർ പറയുന്നു.

source : manoramaonline.com

യുവാക്കള്‍ക്കിടയില്‍ കുടലിലെ കാന്‍സര്‍വർധിക്കുന്നു ;ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം

സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ കുടലിലെ കാന്‍സര്‍ വര്‍ധിക്കുന്നതായി പഠനറിപ്പോര്‍ട്ട്. ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള കാരണം. കൃത്യമായ പരിശോധനയും ചികിത്സയും നല്‍കിയാല്‍ രോഗം മാറ്റാന്‍ സാധിക്കും.

ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് കുടലിലെ കാന്‍സര്‍ വര്‍ധിക്കാനുള്ള കാരണം. ഇതിന് പുറമെ പാരമ്പര്യമായി ഈ രോഗം പിടിപെടുന്നവരുമുണ്ട്. ദഹനമില്ലായ്മയും രക്തസ്രാവവും ശരീരഭാരം ക്രമാതീതമായി കുറയുകയും ചെയ്യുന്നതാണ് പ്രധാന രോഗലക്ഷണങ്ങള്‍. എന്നാല്‍ പലപ്പോഴും ഉദരസംബന്ധമായ മറ്റുരോഗങ്ങളാണെന്ന് കരുതി ചികിത്സ വൈകുന്നത് അപകടകരമാണ്. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തുകയും കൃത്യമായി ചികിത്സ നല്‍കുകയും ചെയ്താല്‍ ഭേദമാക്കാവുന്ന ഒന്നാണിത്.

കുടലിലെ മുഴകള്‍ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുകയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനും സാധിക്കും. എന്നാല്‍ സാധാരണയായി പലരും കൃത്യമായി ചികിത്സ തേടാറില്ല. അതിനാല്‍ തന്നെ മാസങ്ങള്‍ കഴിയും രോഗം തിരിച്ചറിയാന്‍. സമീപകാലത്ത് മുപ്പത് മുതല്‍ നാല്‍പത് വയസ്സു വരെയുള്ളവരില്‍ കുടലിലെ കാന്‍സര്‍ വര്‍ധിക്കുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

source : manoramaonline.com

Wednesday, April 24, 2019 9:32 AM

മൂത്രത്തില്‍ രക്തം കാണപ്പെടുന്നുണ്ടോ

രക്തം ശരീരത്തില്‍ കട്ട പിടിക്കാത്ത അവസ്ഥയാണ് ഹിമോഫീലിയ. നമ്മുടെ ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പന്ത്രണ്ട് ഘടകങ്ങളുണ്ട്. ഇവയെ ക്ലോട്ടിംഗ് ഫാക്ടറുകള്‍ എന്നാണ് പറയുന്നത്. ഈ പന്ത്രണ്ടില്‍ എട്ട്, ഒമ്പത് എന്നിവയില്‍ ഒന്ന് ഇല്ലാതാവുകയോ കുറച്ച് മാത്രം ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് ഇത്. അല്‍പം ഗുരുതരമായ ആരോഗ്യ പ്രശ്‌നം തന്നെയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും ഒരു ജനിതക വൈകല്യമാണ്. ഇത്തരം രോഗികളുടെ ശരീരം എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്താല്‍ രക്തം കട്ടപിടിക്കാന്‍ താമസമുണ്ടാവുന്നു. ഇത് ശരീരത്തിന്റെ അത്രയും ഭാഗം മുഴച്ച് നീര് വെച്ചതു പോലെ ആവുന്നു.

ഇനി അഥവാ രക്തസ്രാവമുണ്ടായാല്‍ അത് പലപ്പോഴും നിലക്കാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. ഇത് പലപ്പോഴും ഗുരുതരമായ അവസ്ഥയിലേക്കു അധിക രക്തസ്രാവത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്കുള്ള പരിഹാരം എന്ന് പറയുന്നത് ഏത് ഫാക്ടറിന്റെ അഭാവമാണ് ഉള്ളത് എന്ന് നോക്കി അത് കുത്തിവെക്കുകയാണ് ചെയ്യേണ്ടത്. എങ്കിലും ഇത് പൂര്‍ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയുന്ന രോഗമല്ല. കൂടുതല്‍ വിവരങ്ങളിലേക്ക് പോവാം.


ലക്ഷണങ്ങള്‍
ഹിമോഫീലിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. അത് കുട്ടികളില്‍ വളരെയധികം ഗുരുതര അവസ്ഥ ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിന്റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.


മൂത്രത്തില്‍ രക്തം
മൂത്രത്തില്‍ രക്തം കാണപ്പെടുന്ന അവസ്ഥയുണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇത് ഹിമോഫീലിയയുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.


രക്തസ്രാവം
ബാഹ്യമോ ആന്തരികമോ ആയ രക്തസ്രാവമാണ് ആദ്യത്തെ ലക്ഷണം. പലപ്പോഴും കാല്‍മുട്ടുകളിലാണ് ഇത്തരം രക്തസ്രാവം വളരെയധികം കൂടുതല്‍ കാണപ്പെടുന്നത്. തലച്ചോറിനുള്ളിലെ രക്തസ്രാവം ആണ് ഏറ്റവും അപകടകരമായ അവസ്ഥയുണ്ടാക്കുന്നത്. അതുകൊണ്ട് ഓരോ ഘട്ടത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.


കാഴ്ചശക്തിയുടെ പ്രശ്‌നം
കാഴ്ചശക്തിയുടെ പ്രശ്‌നങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പലപ്പോഴും വസ്തുക്കള്‍ ഇരട്ടിച്ച് കാണുന്ന അവസ്ഥയുണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. രക്ഷിതാക്കള്‍ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.


തലചുറ്റല്‍
ഇടക്കിടെയുണ്ടാവുന്ന തലചുറ്റല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിന്റെ ഫലവും പലപ്പോഴും ഹിമോഫീലിയയുമായി ബന്ധപ്പെട്ടതാണ്. പാരമ്പര്യമായി ഇതുള്ളവരില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതെല്ലാം പലപ്പോഴും മസ്തിഷ്‌കത്തില്‍ രക്തസ്രാവം ഉണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്.


അമിത ദേഷ്യം
അമിത ദേഷ്യമാണ് മറ്റൊന്ന്. ഇത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യാണ്. പൂര്‍ണമായും ഉറക്കമില്ലാത്ത് അവസ്ഥ, വിഭ്രാന്തി എന്നിവയുള്ളതെല്ലാം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ഗൗരവത്തോടെ കാണേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ശരീരത്തിന്റെ അകത്ത് അന്തരിക രക്തസ്രാവം ഉണ്ടെന്നതിന്റെ സൂചനയാണ്.


ശ്രദ്ധിക്കേണ്ടത്ഹിമോഫീലിയ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ ഇത് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.


അധികം പരുക്ക് പറ്റാതെ
ഹിമോഫീലിയ രോഗികള്‍ ശരീരത്തില്‍ അധികം പരുക്കേല്‍ക്കാതെ ശ്രദ്ധിക്കണം. കാരണം ചെറിയ പരുക്ക് പോലും പലപ്പോഴും ഇവരെ വളരെയധികം ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ ഗുരുതരാവസ്ഥയിലേക്ക് അത് നിങ്ങളെ എത്തിക്കുന്നു.


വിശ്രമം അത്യാവശ്യം
എപ്പോഴും വിശ്രമിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് രക്തസ്രാവം ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ചെറിയ അടി പോലും പലപ്പോഴും ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് അതെല്ലാം വളരെയധികം ശ്രദ്ധിക്കണം.വേദന സംഹാരികള്‍ വേണ്ട
ഒരു കാരണവശാലും വേദന സംഹാരികളും ആസ്പിരിന്‍ പോലുള്ള മരുന്നകളും കഴിക്കരുത്. ഇത് പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. മുറിവ്, പരിക്ക്, മാനസിക സമ്മര്‍ദ്ദം എന്നിവക്കുള്ള മരുന്നുകളും ഒരു കാരണവശാലും കഴിക്കരുത്. ഇതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.


പുരുഷന്‍മാരില്‍ കൂടുതല്‍
സ്ത്രീകളേക്കാള്‍ പുരുഷന്‍മാരിലാണ് ഈ അവസ്ഥ കാണപ്പെടുന്നത്. ഇത് പലപ്പോഴും കണ്ടെത്താന്‍ വൈകുന്നത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

source : malayalam.boldsky.com

ഫാറ്റി ലിവർ; കാരണവും അപകട സാധ്യതകളും

രക്തത്തിൽ കൊളസ്ട്രോൾ കൂടിയിരിക്കുന്നത് ഒട്ടേറെ രോഗങ്ങൾക്കു കാരണമാകുന്നുണ്ട്. പ്രത്യേക രോഗലക്ഷണങ്ങളോ അസ്വസ്ഥതകളോ ഉണ്ടാവാത്തതുകൊണ്ട് അതു കണ്ടെത്താൻ വൈകുന്നുവെന്നതാണ് ഏറ്റവും അപകടകരമായ വശം. ഇനി കണ്ടെത്തിയ ശേഷവും കൊളസ്ട്രോൾ നിയന്ത്രിച്ചുനിർത്തിയില്ലെങ്കിലോ? ഭവിഷ്യത്തുകൾ അതീവഗൗരവസ്വഭാവമുള്ളതാകും. കൊളസ്ട്രോൾ നമ്മുടെ ശരീരത്തിനാവശ്യമായ ഘടകങ്ങളിൽ ഒന്നാണെങ്കിലും അതിന്റെ അളവു രക്തത്തിൽ കൂടുന്നതു ഹൃദയാഘാതം, സ്ട്രോക്ക്, മെറ്റബോളിക് സിൻഡ്രോം, കരൾരോഗങ്ങൾ, വൃക്കരോഗങ്ങൾ തുടങ്ങി നിരവധി രോഗങ്ങൾക്ക് കാരണമാവുന്നു.
വിവിധ കരൾ രോഗങ്ങളിൽ ഫാറ്റി ലിവർ എന്നു വിളിക്കുന്ന രോഗാവസ്ഥയാണു കൂടുതൽ ശ്രദ്ധിക്കേണ്ടത്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ കരളിൽ കൊഴുപ്പും കൊളസ്ട്രോളും അടിഞ്ഞു കൂടുന്ന രോഗമാണിത്. കേരളത്തിലെ യുവതീയുവാക്കളിൽ ഫാറ്റിലിവർ അതിവേഗം വ്യാപിക്കുകയാണ്.

പ്രത്യേക രോഗലക്ഷണങ്ങൾ ഇല്ലാത്തതു കൊണ്ടു മിക്കപ്പോഴും ഇതു കണ്ടെത്താറില്ല. മറ്റ് ആവശ്യങ്ങൾക്കുവേണ്ടിയോ, മെഡിക്കൽചെക്കപ്പിന്റെ ഭാഗമായോ സ്കാൻ ചെയ്യുമ്പോഴാണ് ഇതു കണ്ടെത്തുന്നത്. കൊളസ്ട്രോളിനെ രക്തത്തിൽ കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്ന ലിപ്പോ പ്രോട്ടീനുകളുടെ ഉൽപാദനവും വിഘടനവും കൂടാതെ കൊളസ്ട്രോൾ നിർമാണവും സംസ്കരണവും നടക്കുന്നതു കരൾകോശങ്ങളിലാണ്.

കരളിന്റെ ഇത്തരത്തിലുള്ള ശേഷി കുറയുമ്പോഴാണു കൊഴുപ്പ് അടിഞ്ഞുകൂടി ഫാറ്റിലിവർ ഉണ്ടാവുന്നത്. ക്രമേണ സിറോസിസ്, കരൾ, കാൻസർ തുടങ്ങിയ ഗുരുതരമായ കരൾരോഗങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഫാറ്റി ലിവർ ഉള്ളവർ രക്തത്തിലെ കൊളസ്ട്രോൾ നിരീക്ഷിക്കുകയും കൃത്യമായി നിയന്ത്രിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.

source : manoramaonline.com

Monday, April 15, 2019 3:15 AM

ബാത്റൂമിലെ മരണങ്ങള്‍ക്ക് കാരണം എന്താണ്?

ഉയര്‍ന്ന രക്തസമ്മര്‍ദം, കോളസ്ട്രോള്‍, മൈഗ്രൈന്‍ ഒക്കെ ഉള്ളവര്‍ കുളിക്കുന്ന രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. കുളിക്കുമ്പോൾ ശരീരത്തിൻ്റെ താപനിലയിലെ വ്യാതിയാനങ്ങൾ ഉണ്ടാകുന്നതുകൊണ്ടാണിത്.

 • പലരും ബാത്ത് റൂമിൽ മരണമടഞ്ഞ വാ‍ർത്തകൾ നാം കേൾക്കാറുണ്ട്
 • പ്രശസ്ത നടി ശ്രീദേവിയുടെ മരണവും ബാത്ത് റൂമിൽ ആയിരുന്നു
 • വീട്ടിലെ മറ്റിടങ്ങളെ അപേക്ഷിച്ച് ബാത്ത് റൂം എങ്ങനെയാണ് അപകടകാരിയാകുന്നത്
പലരും ബാത്ത് റൂമിൽ മരണമടഞ്ഞ വാ‍ർത്തകൾ നാം കേൾക്കാറുണ്ട്. പ്രശസ്ത നടി ശ്രീദേവിയുടെ മരണവും ബാത്ത് റൂമിൽ ആയിരുന്നു. വീട്ടിലെ മറ്റിടങ്ങളെ അപേക്ഷിച്ച് ബാത്ത് റൂം എങ്ങനെയാണ് അപകടകാരിയാകുന്നത്.
2017ല്‍ പ്രസിദ്ധീകരിച്ച ജേണല്‍ ഓഫ് ജനറല്‍ ആന്‍ഡ് ഫാമിലി മെഡിസിനിലെ റിപ്പോര്‍ട്ട് പ്രകാരം ജപ്പാനില്‍ മാത്രം ഓരോ വര്‍ഷവും കുളിമുറിയുമായി ബന്ധപ്പെട്ട 19,000 ല്‍പ്പരം അപകട മരണങ്ങള്‍ സംഭവിക്കാറുണ്ട്
കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ സ്ട്രോക്ക് വരാനുള്ള സാധത കൂടുതലുള്ള ഇടമാണ് കുളിമുറിയെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതില്‍ ഏറ്റവും അപകടം നമ്മള്‍ സാധാരണ കുളിക്കുന്ന രീതി തന്നെയാണ്. പെട്ടെന്ന് തണുത്ത വെള്ളം വീഴുമ്പോള്‍ ശരീരം അതിവേഗം ശരീരോഷ്മാവ് ക്രമപ്പെടുത്താന്‍ ശ്രമിക്കും. ഇതിന്‍റെ ഫലമായി രക്തയോട്ടം അതിവേഗത്തിലാകും. തലയിലേക്ക് പെട്ടന്നുള്ള ഈ സമ്മര്‍ദം ചിലപ്പോള്‍ രക്തക്കുഴൽപൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനു കാരണമാകും. തലച്ചോറിന്‍റെ ഇടതു ഭാഗത്തുണ്ടാകുന്ന സ്ട്രോക്ക് ശരീരത്തിന്‍റെ വലതുഭാഗത്തെയും തലച്ചോറിന്‍റെ വലതു ഭാഗത്തുണ്ടാകുന്ന സ്ട്രോക്ക് ശരീരത്തിന്‍റെ ഇടതു ഭാഗത്തെയുമാണ് തളർത്തുക. കുളിക്കുമ്പോള്‍ ആദ്യം ശരീരം നനച്ച ശേഷമാകണം തലയില്‍ വെള്ളം ഒഴിക്കാന്‍. കാലില്‍നിന്നു മുകളിലേക്ക് തോള്‍ വരെ സാവധാനം വെള്ളം ഒഴിക്കുകയാണ് ചെയ്യേണ്ടത്.

source : malayalam.samayam.com

ലൈംഗികതയിൽ സമയത്തിനുള്ള പ്രാധാന്യം

 "this article is only for the persons who having the age of 18 years or above"

ദാമ്പത്യത്തിൽ ലൈംഗികതയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. അശാസ്ത്രീയമായ ലൈംഗിക അറിവുകളും തെറ്റിദ്ധാരണയും പലപ്പോഴും ദാമ്പത്യത്തിന്റെ താളം തെറ്റിക്കാനിടയുണ്ട്. ആഗ്രഹിക്കുന്ന പോലെയൊരു ലൈംഗികജീവിതം ലഭിക്കുന്നില്ലെന്നാണ് പലരുടെയും പൊതുവായുള്ള പരാതി. ലൈംഗിക ജീവിതത്തിലെ താളപ്പിഴകളുടെ യഥാർഥ കാരണം കണ്ടെത്താൻ ശ്രമിക്കാതെ പങ്കാളികൾ തമ്മിൽ പരസ്പരം കുറ്റപ്പെടുത്തുന്നത് ദാമ്പത്യജീവിതത്തിന്റെ ഊഷ്മളത കെടുത്തും. സംതൃപ്തിയില്ലാത്ത ലൈംഗിക ജീവിത്തിനു കുറ്റം പറയേണ്ടത് നിങ്ങളുടെ പങ്കാളിയെയല്ല മറിച്ചു സമയത്തെയാണെന്ന്  ഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജിയിൽ നടത്തിയ പഠനം പറയുന്നു. സ്ത്രീയുടെയും പുരുഷന്റെയും സെക്സ് ഡ്രൈവ് അല്ലെങ്കില്‍ ലൈംഗികതാൽപര്യങ്ങള്‍ ഉണരുന്ന സമയത്തിന്റെ വ്യത്യാസം തന്നെയാണ് മിക്കപ്പോഴും പലരുടെയും ലൈംഗിക ജീവിതത്തിന്റെ രസം കെടുത്തുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
സ്ത്രീകള്‍ക്ക് ലൈംഗികതാൽപര്യം ഉണരുന്ന സമയം മിക്കപ്പോഴും വൈകുന്നേരങ്ങളിലാണ്. എന്നാല്‍ പുരുഷന് അത് രാവിലെകളിലും. വൈകുന്നേരങ്ങള്‍ ജോലിത്തിരക്കുകളില്‍ നിന്നൊഴിഞ്ഞു സ്വസ്ഥമായിരിക്കാനാണ് എപ്പോഴും പുരുഷന്‍ ആഗ്രഹിക്കുന്നത്. ദിവസം മുഴുവനുള്ള ജോലിത്തിരക്കുകള്‍ അവരെ വൈകുന്നേരങ്ങളില്‍ ക്ഷീണിതരാക്കും.

മിക്കദമ്പതികളും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കിടക്കുന്ന സമയത്താണ്. അതായതു ഒന്‍പതുമണിക്കു ശേഷം. എന്നാല്‍ മനഃശാസ്ത്രവിദഗ്ധര്‍ പറയുന്നത് വെറുമൊരു പ്രക്രിയ എന്നതില്‍ നിന്നും മനസ്സിനും ശരീരത്തിനും ഒരേപോലെ അനുഭൂതി ലഭിക്കണമെങ്കില്‍ അത് പൂര്‍ണമായും അനുഭവിക്കണം. എന്നാല്‍ ഉറങ്ങും മുന്‍പുള്ള സെക്സ് നല്ലയുറക്കം നല്‍കുമെന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക്‌ രണ്ടഭിപ്രായമില്ല. എന്നാല്‍ രാവിലെയുള്ള സെക്സ് നല്ല ഉന്മേഷം നല്‍കുമെന്നുതന്നെ ഗവേഷകര്‍ പറയുന്നു. നല്ല ഉറക്കത്തിന് ശേഷമുള്ള സെക്സ് ദമ്പതികള്‍ക്ക് നല്ലൊരു അനുഭൂതിയാകും. എന്നാല്‍ എല്ലാവർക്കും ഇത് വര്‍ക്ക്‌ ഔട്ട്‌ ആകണമെന്നുമില്ല. സമയമറിഞ്ഞു ചെയ്‌താല്‍ സെക്സ് മികച്ച അനുഭൂതി നല്‍കുകതന്നെ ചെയ്യും.

source :manoramaonline.com

ടീനേജുകാര്‍ക്കിടയിലെ നടുവേദന; കാരണം ഇതൊക്കെ

പണ്ടൊക്കെ ഒരു പ്രായം കഴിഞ്ഞാലാണ് നടുവേദനയൊക്കെ തലപൊക്കുന്നത്. എന്നാല്‍ ഇന്ന് അതിനു പ്രായമൊന്നുമില്ല. ചെറുപ്പക്കാര്‍ മുതല്‍ ടീനേജ് കുട്ടികള്‍ വരെ നടുവേദനയ്ക്ക് ചികിത്സ തേടുന്നുണ്ട്. എന്തുകൊണ്ടാണ് നടുവേദന ഇത്ര അധികരിച്ചതെന്നു നോക്കാം.
കളിക്കളത്തിലെ പരിക്കുകള്‍, നട്ടെല്ലിന്റെ പ്രശ്നങ്ങള്‍, അമിതവ്യായാമം, സ്‌ട്രെസ് എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഉണ്ട് ഇതിനു പിന്നില്‍. ജന്മനാ നട്ടെല്ലിനു വൈകല്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ തന്നെ നടുവേദന ആരംഭിക്കാറുണ്ട്. ലോകത്തെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ഉസ്സെയിന്‍ ബോള്‍ട്ട് നട്ടെല്ലില്‍ ചെറിയ വളവോടെ ജനിച്ച ആളാണ്‌. ഹോളിവുഡ് താരം എലിസബത്ത്‌ ടെയ്‌ലര്‍ scoliosis എന്ന അവസ്ഥയുള്ള ആളാണ്‌. സ്പൈനല്‍ കോര്‍ഡ് വശങ്ങളിലേക്ക് വളയുന്ന രോഗമാണിത്.

അതുപോലെതന്നെ കൗമാരത്തില്‍ നടുവേദനയുമായി എത്തുന്ന മിക്കകുട്ടികളും പുകവലി, മദ്യപാനം, വിഷാദരോഗം എന്നിങ്ങനെയുള്ള അവസ്ഥകള്‍ ഉള്ളവരാണ് എന്നതും ശ്രദ്ധേയമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മാതാപിതാക്കളും ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധ നല്‍കണം. അവരുടെ ജീവിതചര്യയാണ് മിക്കപ്പോഴും കുട്ടികളും പിന്തുടരുന്നത്. ഒരുപാട് നേരം ഒരെയിരുപ്പ് ഇരിക്കാതെ കുട്ടികളെ ചെറുപ്പത്തില്‍തന്നെ കൂടുതല്‍ ആക്റ്റിവിറ്റികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കണം. സ്പോര്‍ട്സില്‍ ഉണ്ടാകുന്ന പരിക്കുകള്‍ക്ക് ചികിത്സ തേടുക എന്നിവ നിര്‍ബന്ധമായും ചെയ്യണം. ഒപ്പം തന്നെ കുട്ടികള്‍ കളിക്കുമ്പോള്‍ എപ്പോഴും മാതാപിതാക്കളുടെ മേല്‍നോട്ടം ഉണ്ടാകണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സൈക്ലിങ്, സ്കേറ്റിങ് പോലുള്ളവ പഠിക്കുമ്പോള്‍ ഹെല്‍മെറ്റ്‌ ഉള്‍പ്പെടെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം.  കാര്‍ സീറ്റ് ധരിപ്പിച്ചു വേണം കുട്ടികളെ ചെറുപ്രായത്തില്‍ യാത്രചെയ്യിക്കാന്‍ എന്നതും പ്രധാനമാണ്.

source : manoramaonline.com

Saturday, April 13, 2019 5:23 AM

സ്ത്രീകള്‍- ഹെയര്‍ റിമൂവര്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെങ്കില്‍ സൂക്ഷിക്കുക!

സ്ത്രീകള്‍ എല്ലാ മാസത്തിലും വാങ്ങിക്കൂട്ടുന്ന 'ഹെല്‍ത്ത്- ബ്യൂട്ടി പ്രോഡക്ടു'കളില്‍ മിക്കവാറും ഒരു ഹെയര്‍ റിമൂവര്‍ ക്രീമും കാണും. പുറമേക്ക് കാണുന്ന ശരീരഭാഗങ്ങളില്‍ രോമങ്ങളുണ്ടായിരിക്കുന്നത് പല സ്ത്രീകള്‍ക്കും താല്‍പര്യമില്ലാത്ത കാര്യമാണ്. അതിനാല്‍ അവയെ എളുപ്പത്തില്‍ നീക്കം ചെയ്യാനാണ് ഹെയര്‍ റിമൂവര്‍ ക്രീം ഉപയോഗിക്കുന്നത്.
എന്നാല്‍ പലരും സ്വകാര്യഭാഗങ്ങളിലെ രോമങ്ങള്‍ നീക്കം ചെയ്യാനും ഇത്തരം ക്രീമുകള്‍ ഉപയോഗിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ സ്വകാര്യഭാഗങ്ങളിലെ രോമം ഇത്തരത്തില്‍ മുഴുവനായി നീക്കം ചെയ്യേണ്ടതുണ്ടോ?
സ്വകാര്യഭാഗങ്ങളില്‍ രോമവളര്‍ച്ചയുണ്ടാകുന്നത്, വളരെ 'സെന്‍സിറ്റീവ്' ആയ ആ അവയവത്തിന്റെ ഭാഗങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. പൊടി, അഴുക്ക് എന്നിവയില്‍ നിന്നെല്ലാം അണുക്കള്‍ പെട്ടെന്ന് ബാധിക്കാതിരിക്കാന്‍ ഇത് സഹായിക്കുന്നു. അമിതമായ വിയര്‍പ്പിനെയും നനവിനെയും രോമം വലിച്ചെടുക്കുന്നു. അതിനാല്‍ എല്ലാ അര്‍ത്ഥത്തിലും ഒരു സംരക്ഷണ കവചം പോലെ അവ പ്രവര്‍ത്തിക്കുന്നു.
അതിനാല്‍ തന്നെ സ്വകാര്യഭാഗങ്ങളിലെ രോമം മുഴുവനായി നീക്കം ചെയ്യുന്നത് അത്ര നല്ലതല്ല. മാത്രമല്ല, ഹെയര്‍ റിമൂവര്‍ പോലുള്ള ക്രീമുകളുപയോഗിച്ച് രോമം നീക്കം ചെയ്യുന്ന പതിവുണ്ടെങ്കില്‍ തീര്‍ച്ചയായും കരുതുക, നിങ്ങള്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
രോമകൂപങ്ങളില്‍ ചെന്ന്, അതിനെ പിഴുതെടുക്കുകയാണ് ഹെയര്‍ റിമൂവര്‍ ചെയ്യുന്നത്. ഇത് സ്വകാര്യഭാഗങ്ങളിലെ ചര്‍മ്മത്തെയും രോമം, പറിഞ്ഞുപോയ സുഷിരങ്ങളെയും മുറിപ്പെടുത്താനോ, 'നോര്‍മല്‍' ആയിരിക്കുന്ന അവസ്ഥയില്‍ നിന്ന് അട്ടിമറിക്കാനോ വഴിവയ്ക്കും. നമ്മുടെ കണ്ണിന് കാണാന്‍ കഴിയാത്ത ഈ ചെറുമുറിവുകളില്‍ പെട്ടെന്ന് അണുബാധയുണ്ടാകാന്‍ ഇടയുണ്ട്. ഇത് ക്രമേണ വലിയ ബാക്ടരീയല്‍ ബാധയ്ക്ക് കാരണമാകും.
പുകച്ചില്‍, ചര്‍മ്മം വരളുന്നത്... തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഹെയര്‍ റിമൂവര്‍ ക്രീമുകളുടെ ഉപയോഗം കാരണമാകും. പരമാവധി ഇത്തരം ക്രീമുകള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. കൈകളിലോ കാലിലോ മാത്രം ആവശ്യമെങ്കില്‍ ഉപയോഗിക്കാം.
source : asianetnews.com

വയറുവേദന എന്ന അപകടകരമായ ലക്ഷണം!

മ്മുടെ ശരീരത്തില്‍ മുറിഞ്ഞാല്‍ പോലും വേദന അറിയാന്‍ കഴിയാത്ത അവയവങ്ങളേതൊക്കെയാണെന്നറിയാമോ? അത്തരം ചില സവിശേഷതകളുള്ള രണ്ടു പ്രധാന അവയവങ്ങളാണ് നമ്മുടെ തലച്ചോറും കരളും. ശരീരത്തിലെ മറ്റിടങ്ങളിലെ വേദന തിരിച്ചറിയുന്ന തലച്ചോറിനും വേദനയുടെ കാല്‍പ്പനിക കാര്യസ്ഥനായ കരളിനും സ്വന്തമായി വേദനയറിയാനുള്ള കഴിവില്ലത്രേ. വേദനകള്‍ ചിലപ്പോഴെങ്കിലും അങ്ങനെയാണ്. നിങ്ങള്‍ക്കറിയാമോ, തലവേദന കഴിഞ്ഞാല്‍ മനുഷ്യനെ ഏറ്റവുമധികം അലട്ടുന്ന ശാരീരികപ്രയാസം വയറുവേദനയാണ്. ചികിത്സിക്കുന്ന ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം പലപ്പോഴും അതുമൊരു തലവേദനയാണ്.
കരളിന്റെ മേല്‍പ്പറഞ്ഞ സവിശേഷത കാരണം വയറുവേദനയില്‍ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ അതിനാവില്ല. അതുകൊണ്ട് കരളിനെ വിടാം. കരളിനെ വിട്ടാലും വയറിനുള്ളില്‍ വേറെ ഒരുപാടു പേരുണ്ടല്ലോ. വയറിനുള്ളിലെ മറ്റവയവങ്ങളെ പറ്റിയും അവയുടെ സ്ഥാനത്തെയും സ്വഭാവത്തെയുമൊക്കെ പറ്റി ശരിയായ അറിവുണ്ടെങ്കിലേ വയറുവേദനയുടെ കാരണത്തെ പറ്റി ഒരേകദേശ ധാരണയെങ്കിലും ഉണ്ടാക്കാന്‍ നമുക്ക് സാധിക്കൂ.
വയറിനുള്ളില്‍ ദഹനവ്യവസ്ഥയുടെ ഭാഗമായ ആമാശയം, ചെറുകുടല്‍, വന്‍കുടല്‍, മലാശയം എന്നൊക്കെ പറയുന്ന കുഴല്‍ രൂപത്തിലുള്ള അവയവങ്ങളും പാന്‍ക്രിയാസ് (ആഗ്നേയഗ്രന്ഥി), പിത്താശയം, പിത്തനാളി തുടങ്ങിയ പ്രധാനസഹായികളും ഉണ്ട്. വയറിനുള്ളില്‍ ഇരുവശങ്ങളിലുമായി ഓരോ വൃക്കയും അവയില്‍ നിന്നും ഓരോ മൂത്രനാളിയും അതവസാനിക്കുന്നിടത്ത് അടിവയറില്‍ മൂത്രസഞ്ചിയുമുണ്ട്. സ്ത്രീകളിലാണെങ്കില്‍ അടിവയറിനുള്ളില്‍ മധ്യത്തിലായി ഗര്‍ഭാശയവും ഇരുവശങ്ങളിലുമായി ഓരോ അണ്ഡാശയവുമുണ്ട്. കൂടാതെ വയറിനുള്ളിലൂടെയാണ് മഹാധമനിയെന്നും മഹാസിരയെന്നും പേരുള്ള ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴലുകള്‍ കടന്നുപോകുന്നതും. അവയില്‍ നിന്നും നിരവധി ശാഖകള്‍ ഉണ്ടാവുകയും അവയൊക്കെ മേല്‍പ്പറഞ്ഞ അവയവങ്ങള്‍ക്ക് രക്തമെത്തിക്കുകയും ചെയ്യും. ഈപ്പറഞ്ഞ അവയവങ്ങളില്‍ ഏതിന്റെ പ്രശ്‌നമാണെങ്കിലും രോഗിയുടെ പ്രധാന ബുദ്ധിമുട്ട് വയറുവേദനയായിരിക്കും. ഓരോ അവയവങ്ങളിലും എന്തുമാത്രം രോഗങ്ങള്‍ ബാധിക്കാമെന്ന് ആലോചിച്ചുനോക്കിയേ. അതുകൊണ്ടുതന്നെ വയറുവേദനയ്ക്കുള്ള കാരണം ചോദിച്ചാല്‍ നൂറുകണക്കിന് കാര്യങ്ങള്‍ പറയാനുണ്ടാവും. അവയില്‍ വളരെ സാധാരണമായ ചിലതിനെ പറ്റി ചിലകാര്യങ്ങള്‍ കൂടി പറയാം.
പെട്ടന്നുണ്ടാകുന്ന കഠിനമായ വയറുവേദനയാണ് (Acute abdominal pain) നമ്മളെയൊക്കെ സംബന്ധിച്ച് പ്രാധാന്യമര്‍ഹിക്കുന്ന കാര്യം. അതില്‍ പ്രധാനികളായ ചിലരെ ആദ്യം പരിചയപ്പെടുത്താം.
1. അപ്പന്‍ഡിസൈറ്റിസ്
വയറിന്റെ വലതുഭാഗത്ത് താഴെയായി വന്‍കുടല്‍ തുടങ്ങുന്ന ഭാഗത്തിന് പറയുന്നത് സീക്കമെന്നാണ്. ഒരു കപ്പുപോലുള്ള സീക്കത്തില്‍ നിന്നും പുറത്തേക്ക് ഒരു വിരല്‍പോലെ തള്ളിനില്‍ക്കുന്ന അവയവമാണ് അപ്പന്‍ഡിക്‌സ് (Appendix). മനുഷ്യരില്‍ അത്ര സുപ്രധാനമായ ധര്‍മ്മമൊന്നും നിറവേറ്റാനില്ലാത്ത ഈ ഇത്തിരിക്കുഞ്ഞന് ഉണ്ടാവുന്ന അണുബാധയാണ് അപ്പന്‍ഡിസൈറ്റിസ്. ഏതു പ്രായത്തിലുള്ളവര്‍ക്കും ലിംഗഭേദമന്യേ അപ്പന്‍ഡിസൈറ്റിസ് വരാമെങ്കിലും ഇതേറ്റവും കൂടുതല്‍ കാണപ്പെടുന്നത് പത്തിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരിലാണ്. പലപ്പോഴും പൊക്കിളിനു ചുറ്റിലും ചെറിയ വേദനയായി തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ വയറിന്റെ താഴെ വലതുവശത്തായി കഠിനമായ വേദനയായി മാറി, ഛര്‍ദ്ദിയും ചെറിയ പനിയോടും കൂടിയാണ് അപ്പന്‍ഡിസൈറ്റിസ് അവതരിക്കാറ്. ചിലപ്പോഴൊക്കെ ഈ അവയവം ഇങ്ങനെ വീക്കം വന്ന് പൊട്ടിപ്പോകാറുമുണ്ട്. നല്ല തോതില്‍ അണുബാധയുണ്ടെങ്കിലോ പൊട്ടിയിട്ടുണ്ടെങ്കിലോ എത്രയും വേഗം ശസ്ത്രക്രിയ വഴി അത് നീക്കം ചെയ്യുന്നതാണ് ചികിത്സ. ചെറിയ തോതിലുള്ള അണുബാധയാണെങ്കില്‍ മരുന്നിലൂടെ ഭേദമാകാറുണ്ട്.
2. കോളിസിസ്റ്റെറ്റിസ്/പിത്താശയവീക്കം
വയറിന്റെ വലതുഭാഗത്ത് കരളിനു താഴെയായി അതിനോട് ഒട്ടിച്ചേര്‍ന്നിരിക്കുന്ന അവയവമാണ് പിത്താശയം അഥവാ ഗാള്‍ ബ്ലാഡര്‍. കരളില്‍ നിന്നുമുണ്ടാകുന്ന പിത്തത്തെ അഥവാ ബൈലിനെ സാന്ദ്രീകരിച്ച് സൂക്ഷിക്കുക എന്നതാണ് പ്രധാനധര്‍മ്മം. ഇതിനകത്ത് കല്ലുകള്‍ രൂപപ്പെടുകയോ അണുബാധ ഉണ്ടാകുകയോ ചെയ്യുമ്പോള്‍ വലതുഭാഗത്ത് മുകളിലായി കഠിനമായ വയറുവേദന അനുഭവപ്പെടാറുണ്ട്. ഇതിനെയാണ് കോളിസിസ്‌റ്റൈറ്റിസ് എന്ന് പറയുന്നത്. ഛര്‍ദ്ദിയും പനിയും ചിലപ്പോള്‍ മഞ്ഞപ്പിത്തവും ഇതിന്റെ ഭാഗമാണ്. ഒപ്പം പിത്തനാളിക്ക് (Bile duct) കൂടി അണുബാധയുണ്ടായാല്‍ നില കുറച്ചുകൂടി ഗുരുതരമാകും. കഠിനമായ പനിയും വിറയലും കടുത്ത മഞ്ഞപ്പിത്തവും ശക്തമായ വയറുവേദനയും കൊളാഞ്ചൈറ്റിസ് എന്ന ഈ അസുഖത്തിന്റെ ലക്ഷണമാണ്. മധ്യവയസ്‌കരായ, ശരീരവണ്ണമുള്ള സ്ത്രീകളിലാണ് കോളിസിസ്‌റ്റൈറ്റിസ് കൂടുതലായി കാണപ്പെടുന്നതെങ്കിലും ആര്‍ക്കും ഏതുപ്രായത്തിലും ഇതുവരാം. ഒരള്‍ട്രാസൗണ്ട് സ്‌കാന്‍ വഴി എളുപ്പത്തില്‍ രോഗം ഇതാണെന്നും ഉറപ്പിക്കാം. ആന്റിബയോട്ടിക് നല്‍കി അണുബാധ കുറഞ്ഞ ശേഷം പിത്തസഞ്ചി ശസ്ത്രക്രിയ വഴി നീക്കം ചെയ്യുന്നതാണ് ഈ രോഗത്തിന്റെ ചികിത്സാവിധി. പിത്തനാളിയിലെ കല്ലോ കൊളാഞ്ചൈറ്റിസോ വന്നാല്‍ എന്‍ഡോസ്‌കോപ് ഉപയോഗിച്ചുള്ളതും അല്ലാത്തതുമായ പലതരം ചികിത്സാ രീതികളുമുണ്ട്.
3. പാന്‍ക്രിയാറ്റൈറ്റിസ്
മേല്‍വയറിന്റെ ഭാഗത്ത് ആമാശയത്തിനടിയിലായി കാണപ്പെടുന്ന അവയവമാണ് പാന്‍ക്രിയാസ് അഥവാ ആഗ്നേയഗ്രന്ഥി.  വളരെ ശക്തിയേറിയ ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കുകയാണ് പ്രധാനധര്‍മ്മം. വീര്യം കൂടിയതുകൊണ്ടുതന്നെ ഈ ദഹനരസങ്ങള്‍ കുടലിലെത്തിയാല്‍ മാത്രം പ്രവര്‍ത്തനസജ്ജമാകുന്ന വിധത്തിലാണ് അവിടുത്തെ സംവിധാനം. എന്തെങ്കിലും കാരണം കൊണ്ട് ഇത് പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ വച്ചുതന്നെ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍, അത് ഗ്രന്ഥീകോശങ്ങളെയും നശിപ്പിക്കും. ഇങ്ങനെയുണ്ടാവുന്ന അവസ്ഥയാണ് പാന്‍ക്രിയാറ്റൈറ്റിസ്. പിത്താശയത്തില്‍ നിന്നും വരുന്ന കല്ലുകളും മദ്യപാനവുമാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രധാനകാരണങ്ങള്‍. രക്തത്തില്‍ ട്രൈഗ്ലിസറൈഡ് കൂടുന്നതും ഇതിന്റെ കാരണങ്ങളിലൊന്നാണ്. ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ വീണ്ടും വരാന്‍ വളരെ സാധ്യതയുള്ള രോഗമായതിനാല്‍ മദ്യപാനവും പുകവലിയും പൂര്‍ണമായി ഒഴിവാക്കുകയും പിത്താശയക്കല്ല് ചികിത്സിച്ചു മാറ്റുകയുമാണ് ചികിത്സാവിധികള്‍. വരാതെ നോക്കുക എന്നതാണ് ചികിത്സിക്കാന്‍ പ്രയാസമേറിയ ഈ രോഗത്തിന്റെ പ്രധാന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.
4. മൂത്രത്തിലെ കല്ല് 
വളരെ സാധാരണമായതും ഒരിക്കല്‍ വന്നാല്‍ മറക്കാന്‍ പറ്റാത്തതുമായ ഒരസുഖമാണിത്. വയറിന്റെ ഒരു വശത്ത് അത്രയ്ക്കും കഠിനമായ വേദനയായിട്ടായിരിക്കും ഇതു വരുന്നത്. മൂത്രത്തിലെ കല്ലെന്ന് പറയുമ്പോള്‍ അത് മൂത്രം കടന്നുപോകുന്ന വഴിയിലെവിടെ വേണമെങ്കിലും വരാം. വൃക്കയിലോ യൂറീറ്ററിലോ മൂത്രസഞ്ചിയിലോ മൂത്രനാളിയിലോ ആകാമത്. കല്ലിരിക്കുന്ന സ്ഥാനത്തിനനുസരിച്ച് വേദന അനുഭവപ്പെടുന്ന സ്ഥലങ്ങളും മാറും. അള്‍ട്രാസൗണ്ടോ സിറ്റി സ്‌കാനോ വഴി കല്ലിന്റെ സ്ഥാനവും വലിപ്പവും കണ്ടെത്താം. 5 മില്ലിമീറ്ററില്‍ താഴെയുള്ള കല്ലുകള്‍ ധാരാളം വെള്ളം കുടിച്ചാല്‍ തന്നെ മൂത്രത്തിലൂടെ പുറത്തുപോകും. വലിയ കല്ലുകള്‍ക്ക് ചികിത്സ വേണ്ടി വരും. വെള്ളം ധാരാളം കുടിക്കുകയാണ്, പ്രത്യേകിച്ചും വരണ്ട കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍, പ്രധാന പ്രതിരോധമാര്‍ഗം.
5. പെപ്റ്റിക് അള്‍സര്‍ ഡിസീസ്
ഗ്യാസ്ട്രബിള്‍, അള്‍സറിന്റെ അസുഖം എന്നൊക്കെ നമ്മള്‍ സാധാരണയായി പറയുന്ന ചെറിയ വേദനയോ എരിച്ചിലോ ആയി അനുഭവപ്പെടാറുള്ള ഈ രോഗം ചിലപ്പോഴൊക്കെ പെട്ടന്നുള്ള കഠിനമായ വേദനയായി നമ്മളെ കുഴപ്പത്തിലാക്കാറുണ്ട്. ഇങ്ങനെയുള്ളവരില്‍ അള്‍സറുള്ള ഭാഗത്ത് ദ്വാരം വീഴാനും രോഗം ഗുരുതരമാകാനുമുള്ള സാധ്യത വിരളമല്ല. കൃത്യമായി ഭക്ഷണം കഴിക്കാതിരിക്കുക, മദ്യപാനം, പുകവലി ഒക്കെ ഉണ്ടായിരിക്കുക, വേദനസംഹാരികള്‍ സ്ഥിരമായി കഴിക്കുക ഒക്കെ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. ഹെലിക്കോബാക്റ്റര്‍ പൈലോറി എന്ന രോഗാണുവും ഈ അസുഖത്തിന്റെ പ്രധാനകാരണക്കാരില്‍ ഒരാളാണ്. എരിവും മസാലയും കുറയ്ക്കുകയും കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കുകയും മദ്യപാനവും പുകവലിയും ഒഴിവാക്കുകയും ചെയ്യുന്നതാണ് വരാതെ തടയാനുള്ള മാര്‍ഗങ്ങള്‍.
6. കുടലിലെ തടസം/ഒട്ടല്‍
പ്രത്യേകിച്ചും പ്രായമായവരില്‍ വയറുവേദനയും വയര്‍ പെരുക്കവും മലം പോകാന്‍ തടസവുമുണ്ടെങ്കില്‍ അത് കുടലിലെ തടസമാകാനാണ് സാധ്യത. പല കാരണങ്ങള്‍ കൊണ്ടും ഇതുവരാമെങ്കിലും പ്രധാനകാരണങ്ങള്‍ കുടലിലെ മുഴകള്‍, കുടലിനെ ബാധിക്കുന്ന ക്ഷയരോഗം, ഹെര്‍ണിയ ഒക്കെയാണ്. മുമ്പ് വയറ്റില്‍ ഏതെങ്കിലും ശസ്ത്രക്രിയ ചെയ്തിട്ടുള്ളവരില്‍ കുടലുകള്‍ പരസ്പരം ഒട്ടിപ്പിടിക്കുന്നതും ഇതുപോലെ കുടലില്‍ തടസമുണ്ടാക്കാറുണ്ട്. എത്രയും പെട്ടെന്ന് രോഗനിര്‍ണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
സ്ത്രീകളില്‍ മാത്രം
മേല്‍പ്പറഞ്ഞവയെല്ലാം തന്നെ സ്ത്രീകളിലും സര്‍വ്വസാധാരണമാണെങ്കിലും സ്ത്രീകളില്‍ മാത്രം പെട്ടന്നുള്ള കഠിനമായ വയറുവേദനയുണ്ടാക്കുന്ന കാരണങ്ങളില്‍ ചിലതുകൂടി പറയാം. ആര്‍ത്തവസമയത്തുള്ള വേദന (Dysmenorrhea) സാധാരണമാണെന്ന് നമുക്കറിയാം. അണ്ഡാശയത്തിലുണ്ടാകുന്ന മുഴകള്‍ സ്വയം പിണഞ്ഞുപോകുകയോ (Twisted ovarian cyst), പൊട്ടുകയോ (Rupture), അതിലേക്ക് രക്തസ്രാവമുണ്ടാവുകയോ (Haemorrhage) ചെയ്യുന്നതും ഒട്ടും വിരളമല്ല. അണ്ഡവാഹിനിക്കുഴലിലെ ഗര്‍ഭധാരണവും (Ectopic pregnancy) അതിന്റെ പൊട്ടലും വളരെ ഗുരുതരമായ അവസ്ഥയാണ്. ഇവയെല്ലാം തന്നെ അസഹ്യമായ വേദനയായിരിക്കും രോഗിക്ക് സമ്മാനിക്കുക.
മേല്‍പ്പറഞ്ഞവയെല്ലാം പെട്ടന്നുണ്ടാകുന്ന കഠിനമായ വേദനയുടെ കാരണങ്ങളില്‍ ചിലതാണ്. അതുപോലെ പെപ്റ്റിക് അള്‍സര്‍, ഹയാറ്റസ് ഹെര്‍ണിയ, ക്രോണിക് പാന്‍ക്രിയാറ്റൈറ്റിസ്, അള്‍സറേറ്റീവ് കൊളൈറ്റിസ്, ക്രോണ്‍സ് ഡിസീസ്, വയറിനുളളിലെ ക്ഷയം, ചില കാന്‍സറുകള്‍ തുടങ്ങിയവയൊക്കെ ദീര്‍ഘനാളായി ഉള്ളതും എന്നാല്‍ അത്ര കഠിനമല്ലാത്തതുമായ വയറുവേദനയുടെ കാരണമാകാം. ഒപ്പം വയറിനുള്ളിലെ മഹാധമനിയുടെ ഭാഗത്ത് വീക്കമോ പൊട്ടലോ (Aneurysm/Rupture) ഉണ്ടെങ്കിലും മൂത്രത്തിലെ അണുബാധയും ഇങ്ങനെ വയറുവേദനയായി വരാറുണ്ട്. കുടലിലേക്കുള്ള രക്തക്കുഴലിനുണ്ടാവുന്ന അടവുകളും (Mesenteric ischemia) ഇതേ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. വേദനയ്‌ക്കൊപ്പമുള്ള മറ്റു ലക്ഷണങ്ങളില്‍ നിന്നും പലപ്പോഴും ഡോക്ടര്‍ക്ക് എളുപ്പത്തില്‍ രോഗനിര്‍ണയം നടത്താവുന്നതുമാണ്.
വയറിന്റേതല്ലാത്ത കാരണങ്ങളാലും ചിലപ്പോഴൊക്കെ വയറുവേദന വരാറുണ്ട്. അതില്‍ പ്രധാനിയാണ് ഹൃദയാഘാതം. ഹൃദയത്തിന്റെ താഴ്ഭിത്തിയില്‍ വരുന്ന ഹൃദയാഘാതം ചിലപ്പോള്‍ വയറുവേദനയായി മാത്രം അനുഭവപ്പെടാറുണ്ട്. അതുകൊണ്ടു തന്നെ പ്രായമുള്ളവരില്‍ വരുന്ന വയറുവേദനയുടെ ചികിത്സയുടെ ഭാഗമായി ഈ.സി. ജി ടെസ്റ്റ് കൂടി ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. അതുപോലെ വയറിനു പുറത്തെ മസിലുകള്‍ക്കുണ്ടാകുന്ന ക്ഷതവും പൊക്കിളിലും തൊലിപ്പുറത്തുമുണ്ടാവുന്ന അണുബാധയുമൊക്കെ വയറുവേദനയായി അനുഭവപ്പെടാറുണ്ട്. പുരുഷന്മാരില്‍ വൃഷണത്തിന്റെ തിരിച്ചിലും (Torsion testse) ചിലപ്പോഴൊക്കെ വയറുവേദനയായി വരാറുണ്ട്. മാനസികമായ അസ്വസ്ഥതകളും ചിലരില്‍ വയറുവേദനയുടെ രൂപത്തില്‍ വരാറുണ്ട്. അമിതമായ ഉത്കണ്ഠയും വിഷാദവുമൊക്കെയാണ് ചില കാരണങ്ങള്‍.
ശ്രദ്ധിക്കേണ്ടത്
വയറുവേദനയോടൊപ്പം ഛര്‍ദ്ദി, വിയര്‍പ്പ്, അമിതക്ഷീണം, തലകറക്കം, മലബന്ധം, പനി, രക്തസ്രാവം മുതലായവയിലെന്തെങ്കിലും ഉണ്ടെങ്കില്‍ അത് അതീവ പ്രാധാന്യമര്‍ഹിക്കുന്നു. സ്ഥിരമായ തൂക്കക്കുറവ്, ശരീരശോഷണം, വിശപ്പില്ലായ്മ ഇവയൊക്കെയുണ്ടെങ്കിലും വയറുവേദനയ്ക്ക് പ്രാധാന്യം കൊടുക്കണം. വേദന ചെറിയതോതിലേ ഉള്ളെങ്കില്‍ പോലും എത്രയും വേഗം കാരണം കണ്ടെത്തി ചികിത്സിക്കണം. ആദ്യമേ പറഞ്ഞല്ലോ, നൂറോളം കാരണങ്ങള്‍ കൊണ്ട് വയറുവേദന വരാം. അതുകൊണ്ട് സ്വയം ചികിത്സിക്കാന്‍ നില്‍ക്കാതെ ഡോക്ടറെ കണ്ട് പരിശോധിപ്പിച്ച്, രോഗനിര്‍ണയം നടത്തി വേണം ചികിത്സിക്കാന്‍.

source : mathrubhumi.com

Friday, April 12, 2019 9:04 AM

പുരുഷൻ വരുത്തി വെയ്ക്കുന്ന വന്ധ്യതയെക്കുറിച്ച്!


"this article is only for the persons who having the age of 18 years or above"
ആരോഗ്യ പ്രശ്നങ്ങള്‍, ഭക്ഷണ ശൈലിയിലെ അനാരോഗ്യകരമായ മാറ്റങ്ങള്‍, വ്യായാമക്കുറവ്, സന്തത സഹചാരിയായി മാറിയ മനസ്സമ്മര്‍ദം തുടങ്ങി നിരവധി കാരണങ്ങള്‍ പുരുഷവന്ധ്യതയ്ക്കിടയാക്കാറുണ്ട്.

പുരുഷൻ വരുത്തി വെയ്ക്കുന്ന വന്ധ്യതയെക്കുറിച്ച്
ഇന്നെവിടെ നോക്കിയാലും കാണാൻ കഴിയുന്ന ഒന്നാണ് വന്ധ്യതാ ക്ലിനിക്കുകള്‍ . ലോകത്താകമാനമുള്ള ദമ്പതികള്‍ അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ് വന്ധ്യത.

ജീവിത ശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റം വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്.
പുരുഷനും സ്ത്രീക്കും വന്ധ്യത ഉണ്ടാകാം. സ്ത്രീവന്ധ്യതയെ അപേക്ഷിച്ച് പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍ കണ്ടത്തെുക താരതമ്യേന പ്രായാസകരമാണ്.. പുരുഷൻ വരുത്തി വയ്ക്കുന്ന ഒട്ടേറെ കാരണങ്ങൾ ഉണ്ട് വന്ധ്യതയ്ക്ക്. ലൈംഗിക ബന്ധത്തിൻ്റെ ഇടവേളകൾ കൂടുന്തോറും പുരുഷ വന്ധ്യത സാധ്യതയും കൂടും.

പുകവലിയും മദ്യപാനവും ബീജാണുക്കളുടെ ചലനശേഷിയെയും പ്രവർത്തനക്ഷമതയെയും ദോഷകരമായി ബാധിയ്ക്കും . പുകയിലയിലെ നിക്കോട്ടിൻ ബീജാണുക്കളുടെ ചലനശേഷി കുറയ്ക്കും. സ്ഥിരമായി മദ്യം ഉപയോഗിയ്ക്കുന്നവരിൽ ഹോർമോണ്‍ വൈകല്യങ്ങൾ വന്ധ്യതയ്ക്ക് കാരണമാകാം.

ബീജാണുക്കളുടെ എണ്ണവും കുറയും. ബൈക്ക് കൂടുതൽ സമയം തുടർച്ചയായി ഓടിയ്ക്കുന്നവരിൽ ചൂട് മാത്രമല്ല, യാത്രയ്ക്കിടയിൽ സംഭവിയ്ക്കുന്ന ഉരസലും വൃക്ഷണത്തിൻ്റെ ആരോഗ്യത്തെ ബാധിയ്ക്കുന്നു. മലിനീകരണവും മാനസിക സമ്മർദ്ദവും ചേർന്ന് വന്ധ്യതയ്ക്ക് വഴിയൊരുക്കുന്നു.
അമിതവണ്ണം പുരുഷ വന്ധ്യതയ്ക്കും കാരണമാകുന്നു. എന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇറുകിയ വസ്ത്രങ്ങൾ ധരിയ്ക്കുമ്പോഴും ഇതുപോലെ സംഭവിയ്ക്കുന്നു . വൃക്ഷണങ്ങൾക്ക് ശരീരത്തിന്റെ താപനില അനുസരിച്ച് ചലിയ്ക്കാൻ ആകില്ല. കൊളസ്ട്രോൾ , രക്താതിസമ്മർദ്ദം എന്നിവയും ലൈംഗിക പ്രശ്നങ്ങൾ വർദ്ധിപ്പിച്ചു വന്ധ്യതയ്ക്ക് വഴിയൊരുക്കുന്നു.

source : samayam.com

സൗന്ദര്യം മുതല്‍ പ്രമേഹം വരെ, മള്‍ബറി അത്ര നിസ്സാരക്കാരനല്ല!

മൾബറി പഴം എത്രമാത്രം ആരോഗ്യകരം ആണെന്ന് പലർക്കും അറിയില്ല. അറിഞ്ഞാൽ ഒരു മൾബറി ചെടി നട്ടുപിടിപ്പിക്കാനും നിങ്ങൾ മറക്കില്ല. അത്രയ്ക്കുണ്ട് ഈ ബെറി പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ. പ്രമേഹ രോഗികൾക്ക് പോലും കഴിക്കാവുന്ന മൾബറി അകാല വാർധക്യം തടയും എന്നു പറഞ്ഞാൽ വിശ്വസിക്കുമോ?
പഴുത്തു തുടങ്ങുമ്പോൾ ചുവപ്പും നന്നായി പഴുക്കുമ്പോൾ കറുപ്പും നിറമാണ് മൾബറിക്ക്. ജീവകങ്ങൾ, ധാതുക്കൾ നിരോക്സീകാരികൾ, ഫ്ലേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവയുടെ സാന്നിധ്യം വളരെ ഗുണം ചെയ്യും.
മൾബറിയിൽ അടങ്ങിയ പോഷകങ്ങളേതൊക്കെ എന്നു നോക്കാം.
43 കിലോ കാലറി ഊർജ്ജം അടങ്ങിയ മൾബറി പഴത്തിൽ 9.8 ഗ്രാം അന്നജം, 1.44ഗ്രാം പ്രോട്ടീൻ‌, 0.39 ഗ്രാം കൊഴുപ്പ്, 1.7 ഗ്രാം ഡയറ്ററി ഫൈബർ ഇവയുണ്ട്. ജീവകങ്ങളായ ഫോളേറ്റുകൾ, നിയാസിൻ, പാന്റോതെനിക് ആസിഡ്, ജീവകം എ, സി, ഇ, കെ എന്നിവയും മൾബറി പഴത്തിലുണ്ട്. 10 മില്ലിഗ്രാം സോഡിയവും 194 ഗ്രാം സോഡിയവും കൂടാതെ കാൽസ്യം, കോപ്പര്‍ ഇരുമ്പ്, മഗ്നീഷ്യം, സെലെനിയം, സിങ്ക് എന്നീ ധാതുക്കളും, ഫൈറ്റോ ന്യൂട്രിയന്റുകളായ ബീറ്റോ കരോട്ടിൻ, ല്യൂട്ടിൻ, സിസാന്തിൻ എന്നിവയും മൾബറി പഴത്തിലുണ്ട്. കൊളസ്ട്രോൾ ഒട്ടും അടങ്ങിയിട്ടില്ലാത്ത പഴമാണിത്. മൾബറി പഴത്തിന്‍റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു
പതിവായി മിതമായ അളവിൽ മൾബറി പഴം കഴിക്കുന്നത് വയറിന് വളരെ നല്ലതാണ്. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുന്നു. മൾബറിയിലടങ്ങിയ ഭക്ഷ്യ നാരുകൾ ( Dietary Fiber) ആണിതിനു പിന്നിൽ.
ഒരു തവണ മള്‍ബറി കഴിക്കുമ്പോൾ തന്നെ ദിവസവും ആവശ്യമുള്ള ഭക്ഷ്യനാരുകളുടെ പത്തു ശതമാനം ലഭിക്കുന്നു. മലബന്ധം അകറ്റുന്നു. കൂടാതെ ഈ ഭക്ഷ്യ നാരുകൾ കൊളസ്ട്രോൾ നില നിയന്ത്രിക്കുകയും അങ്ങനെ ഹൃദയാരോഗ്യം നല്‍കുകയും ചെയ്യുന്നു.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
മൾബറി പഴത്തിന്റെ പ്രധാന ഗുണങ്ങളിലൊന്ന് അരുണരക്താണുക്കളുടെ നിർമാണം വർധിപ്പിക്കാനുള്ള കഴിവാണ്. ഓരോ കോശങ്ങളിലേക്കും കലകളിലേക്കും ഓക്സിജനെ വഹിക്കുന്നതാണ് അരുണ രക്താണുക്കൾ ( Red blood cells). ആയതിനാൽ ആരോഗ്യത്തിന് അവ വളരെ പ്രാധാനമാണ്. ഇത് എല്ലാ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുകയും ഉപാപചയം വർധിപ്പിക്കുകയും ചെയ്യും.
മൾബറിയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം കൂട്ടാനും വിളർച്ച തടയാനും ഫലപ്രദം. ക്ഷീണം, തളർച്ച, വിളറിയ ചർമം, ക്രമരഹിതമായ ഹൃദയമിടിപ്പ് ഇവയെല്ലാം വിളർച്ചയുടെ ലക്ഷണങ്ങളാണ്. മള്‍ബറി മിതമായി കഴിച്ചാൽ ഇതിന് പരിഹാരമായി.
ഹൃദയാരോഗ്യംമൾബറിയിൽ റെസ്‌വെറാട്രോൾ എന്ന ഫ്ലെവനോയ്ഡ് അടങ്ങിയിട്ടുണ്ട് ഇത് ഹൃദയാരോഗ്യമേകുന്നു. റെസ്‌വെറാട്രോൾ ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ നിർമാണം കൂട്ടുന്നു. ഇത് രക്തക്കുഴലുകളെ വിശ്രാന്തമാക്കുന്നു. കൂടാതെ രക്തം കട്ടപിടിക്കുന്നതിനെ തടയുന്നു. അങ്ങനെ ഹൃദയാഘാതം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
കൂടാതെ മള്‍ബറിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളോട് പൊരുതി ഓക്സീകരണ നാശം തടയുന്നു. കൂടാതെ മൾബറിയിലെ ഡയറ്ററി ഫൈബർ, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാരോഗ്യമേകുന്നു.
കണ്ണിന്‍റെ ആരോഗ്യത്തിന്
മൾബറിയില്‍ ജീവകം എ ധാരാളം ഉണ്ട്. ഇത് കണ്ണിനെ ആരോഗ്യമുള്ളതാക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു കൂടാതെ മൾബറിയിലടങ്ങിയ കരോട്ടിനോയ്ഡ് ആയ സിസാന്തിനും നേത്രാരോഗ്യത്തിന് ഉത്തമം. ഇത് കണ്ണിലെ ഓക്സീകരണ സമ്മർദം കുറയ്ക്കുന്നതോടൊപ്പം, പ്രായമാകുമ്പോഴുണ്ടാകുന്ന പേശികളുടെ നാശവും തിമിരവും തടയുന്നു. പതിവായി മൾബറി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
രോഗപ്രതിരോധശക്തിക്ക്
മൾബറിയിൽ ജീവകം സി ധാരാളം ഉണ്ട്. ഇത് ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ബാക്ടീരിയ, വൈറസുകൾ രോഗാണുക്കൾ ഇവയെ എല്ലാം തടയുന്നു.
∙എല്ലുകളുടെ ആരോഗ്യം
മൾബറിയിലെ ജീവകം കെ, കാൽസ്യം, ഇവയാണ് എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നത്. കൂടാതെ ചെറിയ അളവിൽ ഫോസ്ഫറസ്, മഗ്നീഷ്യം ഇവയും ഉണ്ട്. ഇവയും എല്ലുകളെ ശക്തമാക്കുന്നു. എല്ലുകൾക്ക് ശക്തിയേകുക വഴി ഓസ്റ്റിയോപോറോസിസ്, പ്രായമാകുമ്പോള്‍ എല്ലുകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കേടുപറ്റിയ എല്ലുകളെ വേഗം സുഖപ്പെടുത്താനും മൾബറി സഹായിക്കുന്നു.
അകാല വാർധക്യം തടയുന്നു
ആന്റിഓക്സിഡന്റുകളായ ജീവകം എ , ജീവകം സി, ജീവകം ഇ ഇവയുടെ കലവറയാണ് മൾബറിപ്പഴം. കൂടാതെ ഫൈറ്റോന്യൂട്രിയന്റുകളും ഫ്ലേവനോയ്ഡുകളും കരോട്ടിനോയ്ഡുകളും ഇവയിലുണ്ട്. ഈ സംയുക്തങ്ങളെല്ലാം നമ്മളെ ആരോഗ്യവും സൗന്ദര്യവും ഉള്ളവരാക്കുന്നു.
ഈ നിരോക്സീകാരികളെല്ലാം ശരീരത്തിലെ ഫ്രീറാഡിക്കലുകളോട് പൊരുതി ഓക്സീകരണ നാശം തടയുന്നു. ഇത് വിവിധ തരം അർബുദം വരാനുള്ള സാധ്യതയെ കുറയ്ക്കുന്നതോടൊപ്പം അകാല വാർധക്യം തടയുന്നു.
ദിവസവും മൾബറി കഴിക്കുന്നത് നമ്മുടെ ചർമത്തെ മൃദുവാക്കുന്നു. ചുളിവുകൾ, കറുത്ത പാടുകൾ ഇവയൊന്നും വരാതെ തടയുന്നതോടൊപ്പം തലമുടിക്കും നീളമേകുന്നു.
പ്രമേഹത്തിന്
മൾബറി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. മൾബറിയിലടങ്ങിയ ഫ്ലവനോയ്ഡുകൾ പ്രമേഹ രോഗികളിൽ രക്തത്തിന്റെ അളവ് പെട്ടെന്ന് കൂട്ടുകയും കുറയുകയും ചെയ്യുന്നതു തടയുന്നു .അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

കൊളസ്ട്രോൾ കുറയ്ക്കുന്നു
മൾബറി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കും മൾബറിയിലെ ഭക്ഷ്യനാരുകളാണ് ഇതിനു പിന്നിൽ.
മുറിവുണക്കും
മൾബറിയിലടങ്ങിയ ജീവകം സി ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഇത് മുറിവ് വേഗത്തിലുണക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും.
ജലദോഷം, പനി, ഇവ തടയും
പനി, ജലദോഷം, ചുമ ഇവയെല്ലാം വരാതെ തടയാൻ മള്‍ബറി പതിവായി കഴിച്ചാൽ മതി. മൾബറിയിലെ ജീവകം സി യും ഫ്ലേവനോയ്ഡുകളും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും. ഉദരസംബന്ധമായ രോഗങ്ങളിൽ നിന്ന് ആശ്വാസമേകാനും മൾബറി സഹായിക്കും.
തലച്ചോറിന്‍റെ ആരോഗ്യത്തിന്
മൾബറിയിലടങ്ങിയ ജീവകങ്ങളും ധാതുക്കളും തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്തുന്നു. മൾബറിയിലെ ജീവകം ഇ നാഡീവ്യവസ്ഥയെ ഓക്സീകരണ സമ്മർദത്തിൽ നിന്നും തടയുന്നു. ഇത് അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. നാഡികളെ ശാന്തമാക്കുന്നു. മൾബറിയിലടങ്ങിയ അമിനോ ആസിഡ് ആയ എൽ–തിയനൈൻ ആണിതിനു പിന്നിൽ.
ശരീരഭാരം കുറയ്ക്കുന്നുശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ പതിവായി മൾബറി കഴിച്ചാൽ മതി. മൾബറിയിൽ കാലറി വളരെ കുറവാണ്. ഒരു കപ്പ് മൾബറി കഴിച്ചാൽ 60 കാലറി ഊർജ്ജം മാത്രമേ ലഭിക്കൂ.
മൾബറിയിലെ ഭക്ഷ്യനാരുകള്‍ വയറ് നിറഞ്ഞതായി തോന്നലുണ്ടാക്കും. കുറെ സമയത്തേക്ക് വിശപ്പ് നിയന്ത്രിക്കാനും വീണ്ടും വീണ്ടും കഴിക്കണം എന്ന തോന്നലുണ്ടാക്കാനും ഇത് സഹായിക്കും.
അമിതമായി കഴിക്കുന്നതു പൊണ്ണത്തടിക്കു കാരണമാകും. അമിതമായി കഴിക്കുന്നതു തടയുമ്പോൾ പൊണ്ണത്തടിയും ഉണ്ടാകില്ല. ഡയറ്ററി ഫൈബറിനോടൊപ്പം മൾബറിയില്‍ ജലാംശവും ധാരാളം ഉണ്ട്. ഇത് ശരീരഭാരം കൂടാതെ തടയും.
ഇത്തിരിപ്പോന്ന മൾബറി പഴത്തിന് ഇത്രയും ആരോഗ്യ ഗുണങ്ങൾ ഉ ള്ളപ്പോൾ മൾബറിപഴം കാണുമ്പോള്‍ കണ്ടില്ലെന്നു നടിക്കാൻ നിങ്ങൾക്കാവില്ല തീർച്ച.
കടപ്പാട്: ഫേസ്ബുക്ക്

സ്ത്രീകള്‍ അറിയാന്‍; പിസിഒഡിയെ എന്തിനു പേടിക്കണം?

പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം അഥവാ പിസിഒഡി സ്ത്രീകളെ ഏറെ വിഷമിപ്പിക്കുന്ന അവസ്ഥയാണ്. ഇത് ആര്‍ത്തവക്രമക്കേടുകള്‍ക്കും ഹോര്‍മോണ്‍ വ്യതിയാനത്തിനും കാരണമാകുന്നു. അണ്ഡോത്പാദനത്തെയും സാരമായി ബാധിക്കും. ക്രമേണ വന്ധ്യതയിലേക്കും നയിക്കുന്നു. പിസിഒഡിയുടെ കൃത്യമായ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. എങ്കിലും ജനിതകവും ഒപ്പം ജീവിതചര്യകളും ഇതിനു പിന്നിലുണ്ട്.

ആര്‍ത്തവക്രമക്കേടുകള്‍ . അമിതരക്തസ്രാവം എന്നിവയാണ് പൊതുവേ പിസിഒഡിയുടെ പ്രധാനലക്ഷണങ്ങള്‍. ആഴ്ചകളോ മാസങ്ങളോ ആർത്തവം വൈകുക, വലിയ ഇടവേളകൾക്കു ശേഷം അമിതമായോ കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്നതോ ആയ രക്തസ്രാവം ഉണ്ടാകുക, ആർത്തവം തന്നെ നിലച്ചുപോകുക, അമിതവണ്ണം, മുഖക്കുരു, പുരുഷന്മാരിൽ കാണപ്പെടുന്ന തരത്തിലുള്ള രോമവളർച്ച എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാവാം.

ബാലന്‍സ് ഡയറ്റ് ശീലമാക്കുക എന്നതാണ് പിസിഒഡിയെ ചെറുക്കാനുള്ള ആദ്യപടി; ഒപ്പം വ്യായാമവും. തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും കാരണം ഉണ്ടാകുന്ന അമിതവണ്ണവും തന്മൂലം ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങളുമാണ് ഇതിന്റെ കാരണം. പിസിഒഡിയെ ഒരുപരിധി വരെ നമുക്ക് തടുക്കാം. അതിനു പ്രധാനമായും ചെയ്യേണ്ടത് ഇതൊക്കെയാണ്.

വ്യായാമവും പിസിഒഡി യെ ചെറുക്കാനുള്ള വഴിയാണ്.

 വലിയ തോതിലല്ലെങ്കില്‍പ്പോലും ശരീരം അനങ്ങുന്ന വിധം എന്തെങ്കിലും വ്യായാമം നിത്യവും ശീലിക്കണം. ചികിത്സിച്ചില്ലെങ്കിൽ പ്രമേഹവും ഹൃദ്രോഗവും വരാനുള്ള സാധ്യത കൂടുതലാണ്. ഇൻസുലിൻ ഹോർമോൺ ശരിയായി പ്രവർത്തിക്കാത്തതുമൂലം രക്തത്തിൽ പഞ്ചസാരയുടെ അളവു കൂടി പ്രമേഹം ഉണ്ടാകുന്നുണ്ട്. ഇതിനൊക്കെ പരിഹാരം എന്ന നിലയിലാണ് വ്യായാമം നിര്‍ദേശിക്കുന്നതും. ശരീരത്തിലെ pH ലെവല്‍ എപ്പോഴും ക്രമപ്പെടുത്തുക എന്നതും പ്രധാനമാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതും നല്ലതാണ്. രാവിലെ ഉണര്‍ന്ന ഉടൻ ധാരാളം വെള്ളം കുടിക്കുക , നാരങ്ങനീരു ചേർത്ത ചൂടു വെള്ളം കുടിക്കുക, ആപ്പിള്‍ സിഡര്‍ വിനഗര്‍ ഉപയോഗിക്കുക എന്നിവയെല്ലാം ഇതിന് സഹായിക്കും.


ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവയെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത് പ്രതിരോധശേഷി കൂട്ടുകയും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ കാലറി ഏറെയുളള പ്രഭാത ഭക്ഷണവും കാലറി ഒട്ടുമില്ലാത്ത അത്താഴവും ശീലിക്കുക വഴി ഇന്‍സുലിന്‍ ഉൽപാദനം കുറയ്ക്കാനും പിസിഒഡിക്കു പരിഹാരം കാണാനും കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

source : manoramaonline.com

Thursday, April 11, 2019 10:41 AM

BELLS PALSY,മുഖം ഒരു വശത്തേക്ക് കോടുന്ന അവസ്ഥകഴിഞ്ഞ ദിവസം ഓ.പി.യില്‍ ഒരു 24 വയസ്സുള്ള ഐ.ടി. യുവാവ് വന്നിരുന്നു. ചുണ്ടുകള്‍ ഒരു വശത്തേക്ക് കോടുകയും മറുവശത്തെ കണ്ണ് പൂര്‍ണമായി അടയ്ക്കാന്‍ പറ്റാത്തതുമായിരുന്നു അസുഖം. അതിന് ഒരാഴ്ച മുന്നേ 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഇതേ പ്രശ്നവുമായി വന്നിരുന്നു. ബെല്‍സ് പാള്‍സി എന്നാണീ അസുഖത്തിന്‍റെ പേര്. ഈ രോഗം ഏതു പ്രായത്തിലും വരാവുന്നതും, തുടക്കത്തിലെ ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കവുന്നതുമാണെങ്കിലും , ഈ അറിവില്ലായ്മ അവരില്‍ വല്ലാത്തൊരു ഉത്കണ്ഠയും നിരാശയും ഉണ്ടാക്കിയിരുന്നു. ഈ ലേഖനം ഈ രോഗത്തെ കുറിച്ചുള്ള ചില പ്രാഥമിക വിവരങ്ങള്‍ തരാൻ വേണ്ടിയുള്ളതാണ്..

പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ മുഖത്തിന്‌ ഒരു വശത്തുള്ള പേശികളുടെ ചലനശേഷി നഷ്ടപ്പെടുന്ന (PARALYSIS) അവസ്ഥയാണ്‌ BELLS PALSY

മുഖപേശികളിലേയ്ക്കുള്ള ഞരമ്പുകളുടെ വിതരണം മനസിലാക്കിയാലേ ഈ അസുഖത്തിന്റെ വരവ് മനസിലാകൂ. തലച്ചോറിൽ നിന്നും പുറപ്പെടുന്ന 7-ആം നമ്പർ ക്രേനിയൽ നെർവായ ഫേഷ്യൽ നെർവാണ് ആ ഞരമ്പ്. അതിന്റെ പാത വളരെ ഇടുങ്ങിയതും ധാരാളം വളവുകളും തിരിവുകളും നിറഞ്ഞതുമാണ്. പാതയുടെ ഈ ഞെരുക്കമാണ് പലപ്പോഴും ബെൽസ് പാൾസി പോലുള്ള രോഗങ്ങൾക്ക് കാരണവും. മാത്രമല്ല, ചെവിയിലെ കർണപുടത്തിനോട് ചേർന്ന് പെട്ടന്ന് ക്ഷതം സംഭവിക്കാവുന്ന വിധത്തിലാണതിന്റെ കീഴോട്ടുള്ള പോക്ക്.

ഈ ഇടുങ്ങിയ പാതയിലുണ്ടാകുന്ന ചെറിയ നീർവീക്കം പോലും ഞരമ്പിനെ ഞെരുക്കും. ഞരമ്പ് തളരും. ആ ഞരമ്പിന്റെ നിയന്ത്രണത്തിലുള്ള മുഖപേശികൾ പ്രവർത്തിക്കാതാകും.  അതാണ് ബെൽസ് പാൽസി.
 • തലച്ചോറില്‍ നിന്നും മുഖത്തെ പേശികളിലെക്കുള്ള മേൽപ്പറഞ്ഞ ഞരമ്പില്‍ വൈറസ്‌ ബാധ ഉണ്ടാകുകയോ, അതിന്‍റെ പാതയില്‍ നീര് വയ്ക്കുകയോ ചെയ്യുന്നതാണ് ഈ രോഗം വരാനുള്ള പ്രധാനകാരണം.
 • ട്രെയിനിലോ ബസിലോ രാത്രിയിൽ സൈഡ് സീറ്റിലിരുന്ന് യാത്രചയ്യുന്നവരിൽ, ഒന്ന് ഉറങ്ങിയെണീക്കുമ്പോൾ മുഖം ഇതുപോലെ കോടിയിരിക്കാം. കാറ്റിന്റെ തണുപ്പുകൊണ്ട് ഈ ഞരമ്പിന്റെ ചെവിയുടെ ഭാഗത്തെ പാതയിൽ ഞെരുക്കമുണ്ടായതാണ്.
 • HERPES എന്ന വൈറസിനെ ആണ് സാധാരണയായി രോഗകാരിയായി കരുതുന്നതെങ്കിലും മറ്റ് ചില അസുഖങ്ങളുടെ ഭാഗമായും ഇതേ രോഗ ലക്ഷണങ്ങള്‍ കാണാറുണ്ട്. ഉദാ:    
 1. പ്രായമായവരില്‍ പക്ഷാഘാതത്തോടൊപ്പം (HEMIPLEGIA)
 2. ചെവിയില്‍  പഴുപ്പ് ഉണ്ടാകുന്ന അവസ്ഥ (MIDDLE EAR INFECTION)
 3. ആക്സിഡെന്റിലോ മറ്റോ ചെവിയുടെ ഭാഗത്തെ എല്ലിനു (TEMPORAL BONE FRACTURE) പൊട്ടല്‍ ഉണ്ടാകുക, തുടങ്ങിയവ..(ലക്ഷണങ്ങള്‍ ഒരുപോലെ ആണെങ്കിലും ഈ മൂന്നും ബെല്‍സ് പാള്‍സിയുടെ കൂട്ടത്തില്‍ പെടില്ല.)


  ലക്ഷണങ്ങള്‍
  •  രോഗലക്ഷണങ്ങള്‍  മുഖത്തിന്റെ ഒരു വശത്ത് മാത്രമേ കാണൂ 
  •  ഗർഭിണികളിലും പ്രമേഹരോഗികളിലും ഇതു വരാനുള്ള സാധ്യത കൂടുതലാണ്. 
  •  ഈ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് ജലദോഷമോ ചെവി വേദനയോ ചിലരിലെങ്കിലും കാണാറുണ് .

 4. വായ ഒരു വശത്തേക്ക് (അസുഖമുള്ളതിന് എതിർദിശയിലേക്ക്) കോടിയിരിക്കുക
 5. അസുഖമുള്ള വശത്തെ കണ്ണ്‍ പൂര്‍ണമായും അടക്കുവാനുള്ള ബുദ്ധിമുട്ട്.
 6. ഉമിനീരും കഴിക്കുന്ന ഭക്ഷണവും വെള്ളവും വായുടെ ഒരു വശത്ത് കൂടെ ഒലിച്ചിറങ്ങുക
 7. ചവക്കാനോ, ചിരിക്കാനോ, വിസിലടിക്കാനോ ഉള്ള ബുദ്ധിമുട്ട്.
 8. നെറ്റി ചുളിക്കുമ്പോൾ അസുഖമുള്ള വശത്തെ പാതി നെറ്റി ചുളിയില്ലാ.
   ചിലരില്‍ തലവേദന, രുചിയില്ലായ്മ, കണ്ണുകള്‍ എപ്പോഴും തുറന്നിരിക്കുന്നത് കൊണ്ടുള്ള അസ്വസ്ഥത എന്നിവയും കാണാറുണ്ട്..

രോഗനിര്‍ണയം
               ഈ പറഞ്ഞ രോഗ ലക്ഷണങ്ങള്‍ നോക്കി , മറ്റു പരിശോധനകള്‍ ഇല്ലാതെ തന്നെ രോഗനിര്‍ണയം നടത്താവുന്നത് ആണ്. എന്നാല്‍ പ്രയമായവരിലും മറ്റു രോഗങ്ങൾ സംശയിക്കുന്നവരിലും ഒരു സി.ടി അല്ലെങ്കിൽ MRI സ്കാന്‍ വഴി മറ്റു രോഗങ്ങളുടെ ഭാഗമല്ല ഇത് എന്ന് ഉറപ്പിക്കാവുന്നതാണ്.

ചികിത്സ
             ചികിത്സ ഇല്ലാതെ തന്നെ ഇത് ഭേദമാകാറുണ്ടെങ്കിലും അതിനു ദീര്‍ഘനാള്‍ വേണമെന്നതിനാല് തുടക്കത്തിലേ തന്നെ ഡോക്ടറെ കാണുന്നതാണ് ഉചിതം.
 • ഹ്രസ്വകാലത്തേക്കുള്ള STEROID THERAPY ആണ് പ്രധാനമായും ഇതിന്‍റെ ചികിത്സ.
 • രോഗകാരണം ഹെര്‍പസ് വൈറസ്‌ ആയതിനാല്‍ ANTIVIRAL മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയും ഫലപ്രദമാണ്.
 • കണ്ണുകളുടെ സുരക്ഷയ്ക്ക് കൃത്രിമ കണ്ണുനീര്‍ തുളളികൾ ഉപയോഗിക്കാം.
 • മുഖപേശികള്‍ക്ക് വ്യായാമം (FACIAL PHYSIOTHERAPY) കൊടുക്കുന്നത് ചികിത്സ ത്വരിതപ്പെടുത്താന്‍ സഹായിക്കും.

മനസ്സിലാക്കേണ്ടത്,
 1. ഏതു പ്രായത്തിലും വരാവുന്ന ഒരു സാധാരണ രോഗം മാത്രമാണ്‌ BELLS PALSY
 2. ഇത് കാന്‍സറിന്‍റെയോ ഞരമ്പ് സംബന്ധമായ മാരക രോഗങ്ങളുടെയോ ഭാഗമല്ല.
 3. തുടക്കത്തിലേ ചികിത്സിച്ചാല്‍ വളരെ വേഗം , പൂര്‍ണമായും ഭേദപ്പെടുത്താവുന്ന രോഗമാണ്

source : vellanadandiary
ഐവിഎഫ് ലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് ക്യാന്‍സര്‍ സാധ്യത കൂടുതലോ?


കൃത്രിമ ബീജ സങ്കലനം വഴി അഥവ ഐ വി എഫ്‌ലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് ക്യാന്‍സര്‍ സാധ്യത നേരിയ തോതില്‍ കൂടുതലെന്ന് പഠനം. അമേരിക്കയിലെ മിനിസോട്ട യൂണിവേഴ്‌സിറ്റിയിലെ ശസ്ത്രജ്ഞന്മാരുടെതാണ്  ഈ കണ്ടെത്തല്‍. ഐ വി എഫ് വഴി ജനിച്ച കുട്ടികളിലും അല്ലാതെ ജനിച്ച കുട്ടികളിലും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ജമാ പീഡിയാട്രീക്‌സ് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധികരിച്ചിരിക്കുന്നത്.
ഐ വി എഫ് വഴി ജനിച്ച കുട്ടികളില്‍ 17 ശതമാനം അര്‍ബുദ സാധ്യത കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. എന്നാല്‍ അപൂര്‍വമായ ക്യാന്‍സറാണ് ഇത്തരത്തില്‍ ബാധിക്കുന്നത്. ഐ വി എഫ് മാര്‍ഗത്തിലൂടെ ജനിച്ച 1,000,000 കുട്ടികളില്‍ 17 ശതമാനം പേര്‍ക്ക് അര്‍ബുദ സാധ്യതയുണ്ട് എന്നും ഇവര്‍ പറയുന്നു.

source : mathrubhumi.com

രാത്രിയിലെ ഇടക്കിടെയുള്ള മൂത്രശങ്ക ബിപി ഉയരത്തില്‍

രാത്രിയില്‍ ആവര്‍ത്തിച്ച് മൂത്രശങ്ക ഉണ്ടുവുന്നുണ്ടോ, എന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇടക്കിടെയുള്ള മൂത്രശങ്ക പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാവരും കിടക്കും മുന്‍പ് മൂത്രമൊഴിച്ച് കിടക്കുന്നവരുണ്ട്. എന്നാല്‍ പലപ്പോഴും ഇതിന് ശേഷവും പലപ്പോഴും ഇടക്കിടക്ക് മൂത്രമൊഴിക്കുന്നതിന് വേണ്ടി എഴുന്നേല്‍ക്കേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ പല രോഗങ്ങളുടേയും ലക്ഷണമായാണ് കണക്കാക്കുന്നത്.


ഇതിനെ ഒരിക്കലും നിസ്സാരമായി കാണരുതെന്നാണ് പലരും മുന്നറിയിപ്പ് നല്‍കുന്നത്. ഇതിന് പിന്നില്‍ ഏറ്റവും കൂടിയ രക്തസമ്മര്‍ദ്ദം എന്ന അവസ്ഥയാണ് ഉള്ളത് എന്നാണ് സൂചിപ്പിക്കുന്നത്. ഇടക്കിടെയുള്ള മൂത്ര ശങ്കക്ക് പിന്നില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു വലിയ കാരണമാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ഇത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ നോക്കാം.

ഇടക്കിടെയുള്ള മൂത്രശങ്ക

ഇടക്കിടെയുള്ള മൂത്രശങ്ക പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. പലരും ഇടക്കിടക്ക് മൂത്രമൊഴിക്കാന്‍ വേണ്ടി എഴുന്നേല്‍ക്കേണ്ടതായി വരുന്നുണ്ടോ? എന്നാല്‍ നിങ്ങളില്‍ രക്തസമ്മര്‍ദ്ദം വളരെ കൂടുതലാണ് എന്നതാണ് കാണിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഉടനേ തന്നെ രക്തസമ്മര്‍ദ്ദം ഒന്ന് പരിശോധിക്കേണ്ടത് നല്ലതാണ്.

ഉറക്കത്തിന്റെ വ്യതിയാനം

ഉറക്കത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പലരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളും ഒരു കാരണം കൊണ്ടും അവഗണിക്കരുത്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് അതിനെല്ലാം കാരണം ഉണ്ടാവുന്ന അവസ്ഥകളെയാണ് തിരിച്ചറിയേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

രാത്രിയില്‍ ശ്രദ്ധിക്കണം

രാത്രിയിലാണ് ഇത്തരത്തിലുള്ള മൂത്രശങ്ക വളരെ കൂടുതലാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പല വിധത്തില്‍ ചികിത്സ അത്യാവശ്യമായി വരുന്ന ഒന്നാണ്. രാത്രികളിലെ മൂത്രശങ്ക അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എട്ട് മണിക്കൂറിനിടയില്‍ മൂന്നോ നാലോ പ്രാവശ്യമെങ്കിലും മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുന്നവര്‍ അല്‍പം ശ്രദ്ധ കൂടുതല്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കണം എന്ന കാര്യം അറിഞ്ഞിരിക്കണം.


നൊക്ടറിയ

ഇത്തരത്തില്‍ ഇടക്കിടക്ക് മൂത്രമൊഴിക്കുന്നതിനുള്ള പ്രവണത കൂടുതലാണെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. നൊക്ടറിയ എന്ന അവസ്ഥയാണ് ഇതിന്റെ പേര്. രാത്രി ഉറങ്ങാന്‍ കിടന്നാല്‍ മൂന്നില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റാല്‍ അല്‍പം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ഇത് ഹൈപ്പര്‍ടെന്‍ഷന്റെ കാരണമാണ് എന്ന് അറിഞ്ഞിരിക്കണം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മറ്റ് ലക്ഷണങ്ങള്‍

എന്നാല്‍ ഇത് നിങ്ങളില്‍ രക്തസമ്മര്‍ദ്ദം ഉയരത്തിലാണ് എന്നതിന്റെ ഒരു സൂചന തന്നെയാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. മാത്രമല്ല ഇത് കൂടാതെ ഹൈപ്പര്‍ ടെന്‍ഷന്‍ ലക്ഷണങ്ങള്‍ നിരവധിയാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഉണ്ടാവുന്ന ലക്ഷണങ്ങള്‍ എന്ന് നോക്കാം. ഇത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്.

ശക്തമായ തലവേദന

ശക്തമായ തലവേദന പോലുള്ള അവസ്ഥകള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടെങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ശക്തമായ തലവേദന വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കണ്ണിന് കാഴ്ചക്കുറവ്

കണ്ണിന് കാഴ്ചക്കുറവ് ആണ് പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ മറ്റൊരു ലക്ഷണം. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് രക്തസമ്മര്‍ദ്ദം ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇത് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

നെഞ്ച് വേദന

നെഞ്ച് വേദന പോലുള്ള അവസ്ഥകള്‍ പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ചിലപ്പോള്‍ ഇത്തരം അവസ്ഥകള്‍ക്ക് പിന്നില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്ന് അവസ്ഥ ഉണ്ടെന്ന കാര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങള്‍ എത്താതിരിക്കാന്‍ ശ്രദ്ധിക്കണം.source : malayalam.boldsky.com

Tuesday, April 9, 2019 11:38 AM

രഹസ്യഭാഗത്തെ ക്യാന്‍സര്‍ ലക്ഷണം സ്ത്രീ അറിയൂ....

തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മരണത്തില്‍ വരെ കലാശിയ്ക്കാവുന്ന രോഗമാണ് ക്യാന്‍സര്‍. എന്നാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുമാണ്. പലപ്പോഴും സാധാരണയുളള പല രോഗങ്ങളുടെ ലക്ഷണങ്ങളും ക്യാന്‍സര്‍ കാണിയ്ക്കും. ഇതാണ് ഈ രോഗത്തെ ഗുരുതരമാക്കുന്നത്. ക്യാന്‍സര്‍ ശരീരത്തിന്റെ ഏതു ഭാഗത്തെ വേണമെങ്കിലും ബാധിയ്ക്കാം. ശരീരത്തിന്റെ പല ഭാഗങ്ങളെ ബാധിയ്ക്കുന്ന പല തരം ക്യാന്‍സറുകളുണ്ട്. ഓരോ ക്യാന്‍സറിനും ചില പ്രത്യേക ലക്ഷണമെങ്കിലും ക്യാന്‍സറിന് പൊതുവായ ചില സ്വഭാവങ്ങളുമുണ്ട്.
സ്ത്രീകളേയും പുരുഷന്മാരേയും പ്രത്യേകമായി ബാധിയ്ക്കുന്ന പല തരം ക്യാന്‍സറുകളുണ്ട്. ഇതില്‍ പുരുഷന്മാരെ ബാധിയ്ക്കുന്നത് പെനൈല്‍ ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയാണ്. അവയവ ഭാഗവുമായി ബന്ധപ്പെട്ട ക്യാന്‍സറുകളാണ് ഇവ. സ്ത്രീകളെ ബാധിയ്ക്കുന്ന ക്യാന്‍സറുകളില്‍ ബ്രെസറ്റ് ക്യാന്‍സര്‍, പ്രത്യുല്‍പാദന അവയവങ്ങളെ ബാധിയ്ക്കുന്നവ എന്നിവ വരുന്നു.
സ്ത്രീകളുടെ അവയവത്തെ ബാധിയ്ക്കുന്ന ക്യാന്‍സറുണ്ട്. ഇത് വജൈനല്‍ ക്യാന്‍സറാണ്. ഇതല്ലാതെ വജൈനയ്ക്കുള്ളിലെ വ്യുള്‍വ എന്ന ഭാഗത്തെ ബാധിയ്ക്കുന്ന വ്യുള്‍വാര്‍ ക്യാന്‍സറുമുണ്ട്. കണ്ടെത്തുവാന്‍ അത്ര എളുപ്പമല്ലാത്ത ഈ ക്യാന്‍സറിനെ കുറിച്ചറിയൂ,വ്യുള്‍വ
വ്യുള്‍വ എന്ന ഭാഗം വജൈന, യൂറീത്ര, ലേബിയ, ക്ലിറ്റോറിസ് എന്നീ ഭാഗങ്ങളെ ചുറ്റുന്ന സ്‌കിന്‍ ഭാഗമാണ്. വജൈനയുടെ അകത്തേയും പുറത്തേയും ലിപ്‌സ്, വജൈനയിലെ ഓപ്പണിംഗ്, ക്ലിറ്റോറിസ്, വജൈനല്‍ ഓപ്പണിംഗിന് അടുത്തുള്ള ഗ്ലാന്റുകള്‍ എന്നിവയെല്ലാം ഇതില്‍ വരുന്നു. ഇവിടെ എവിടെയെങ്കിലും ബാധിയ്ക്കുന്നത് ഈ പേരില്‍ അറിയപ്പെടുന്നു. എന്നാല്‍ മിക്കവാറും കേസുകളില്‍ വജൈനല്‍ ലിപ്‌സിലാണ് ഈ പ്രത്യേക ക്യാന്‍സര്‍ വരിക.


വ്യുള്‍വാള്‍ ക്യാന്‍സര്‍
വ്യുള്‍വാള്‍ ക്യാന്‍സര്‍ തന്നെ അഞ്ചു തരത്തിലുണ്ട്. ഇതില്‍ സ്‌ക്വാമസ് സെല്‍ കാര്‍സിനോമ, വ്യുള്‍വാര്‍ മെലാനോമ, സര്‍മോക, വെറ്യൂക്കസ് കാര്‍സിനോമ, അഡിനോ കാര്‍സിനോമ എന്നിവ വരുന്നു.


തുടക്ക ലക്ഷണം
ഈ പ്രത്യേക ക്യാന്‍സറിന്റെ തുടക്ക ലക്ഷണം വജൈനല്‍ ഭാഗത്ത് മുഴയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഇവിടെ ചൊറിച്ചിലും മററ് അസ്വസ്ഥതകളുമെല്ലാമുണ്ടാകും. ഈ ഭാഗത്ത് മറുകു പോലെയുള്ള വളര്‍ച്ചകളുമുണ്ടാകും.


ലക്ഷണമാകാം
ഈ ഭാഗത്തു നിന്നുണ്ടാകുന്ന അസാധാരണമായ ബ്ലീഡിംഗ് ഒരു ലക്ഷണമാണ്. സെക്‌സിനു ശേഷം വേദന, ഇതല്ലാതെയും ഈ ഭാഗത്ത് വേദനയും എരിച്ചിലും, മൂത്രമൊഴിയ്ക്കുമ്പോഴുള്ള വേദന എന്നിവയെല്ലാം വ്യുള്‍വാര്‍ ക്യാന്‍സര്‍ ലക്ഷണമാകാം.


ഈ ഭാഗത്തെ ചര്‍മത്തിനും
ഈ ഭാഗത്തെ ചര്‍മത്തിനും ഈ രോഗം കാര്യമായ വ്യത്യാസം വരുത്തുന്നു. ചര്‍മത്തിന്റെ കട്ടി കൂടുക, വരണ്ടതായി മാറുക, ഇരുണ്ട നിറം വരിക , ഈ ഭാഗത്ത് അടിക്കടിയുള്ള ചൊറിച്ചില്‍ എന്നിവയെല്ലാം ഈ പ്രത്യേക ക്യാന്‍സര്‍ ലക്ഷണമാകാം.


വ്യുള്‍വാര്‍ ക്യാന്‍സര്‍ സാധ്യതവ്യുള്‍വാര്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ചില പ്രത്യേക ഘടകങ്ങളുണ്ട്. പ്രായം ഇതിലൊരു റിസ്‌ക് ഫാക്ടര്‍ തന്നെയാണെന്നു പറയാം. 70 വയസിനു മേല്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പകുതിയും ഈ ക്യാന്‍സര്‍ കണ്ടെത്തിയിട്ടുള്ളത്.


വ്യുള്‍വാര്‍ ഇന്‍ട്രാഎപ്പിത്തീലിയല്‍ നിയോപ്ലാസിയ
വ്യുള്‍വാര്‍ ഇന്‍ട്രാഎപ്പിത്തീലിയല്‍ നിയോപ്ലാസിയ എന്നൊരു അവസ്ഥയുണ്ട്. ഇത് വ്യുള്‍വാള്‍ എപ്പിത്തീലിയത്തില്‍ വരുന്ന അവസ്ഥയാണ്. ഇത്തരം അവസ്ഥകളുള്ള സ്ത്രീകളില്‍ ഈ പ്രത്യേക ക്യാന്‍സര്‍ സാധ്യത കൂടുതലാണ്.


ഹ്യുമണ്‍ പാപ്പിലോമ വൈറസ്
ഹ്യുമണ്‍ പാപ്പിലോമ വൈറസ് ബാധിച്ച സ്ത്രീകളില്‍ ഈ വ്യുള്‍വാര്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. ഇതിനു പുറമേ സെക്‌സ് സംബന്ധമായ രോഗങ്ങള്‍, ഹ്യുമണ്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ്, സോറിയാസിസ് തുടങ്ങിയ അവസ്ഥകളും ഇതിനു കാരണമാകും.


ഇത്തരം രോഗങ്ങള്‍ക്കു പുറമേ
ഇത്തരം രോഗങ്ങള്‍ക്കു പുറമേ കിഡ്‌നി മാറ്റി വയ്ക്കല്‍, പുകവലി, റേഡിയോതെറാപ്പി, ജനനേന്ദ്രിയ ഭാഗത്തെ മറുകുകള്‍, പ്രതിരോധ ശേഷി കുറയുക തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്.


ഇതു തടയുവാന്‍


ഇതു തടയുവാന്‍ സ്വീകരിയ്ക്കാവുന്ന ചില മുന്‍കരുതലുകളുമുണ്ട്. സുരക്ഷിത സെക്‌സ്, ഒന്നിലേറെ പങ്കാളികളെ ഒഴിവാക്കുക, എച്ച്പിവി വാക്‌സിനേഷന്‍, കൂടുതല്‍ സെര്‍വിക്കല്‍ സ്മിയര്‍ ടെസ്റ്റുകള്‍, അതായത് ഗര്‍ഭാശയ ഗള ക്യാന്‍സര്‍ സാധ്യത കണ്ടെത്തുവാനുളള ടെസ്റ്റുകള്‍. പുകവലി ഒഴിവാക്കുക തുടങ്ങിയവ നമുക്കെടുക്കാവുന്ന മുന്‍കരുതലുകളാണ്

source : malayalam.boldsky.com

ഹൃദയാഘാതം മൂലം മരിക്കുന്നത് കൂടുതല്‍ സ്ത്രീകളോ പുരുഷന്മാരോ?

ഹൃദയാഘാതം അഥവാ ഹാര്‍ട് അറ്റാക്ക് ഇന്നത്തെ കാലത്ത് ആര്‍ക്കും വരാം. എന്നാല്‍ ലോകത്ത് ഹൃദയാഘാതം മൂലം മരിക്കുന്നത് കൂടുതലും സ്ത്രീകളാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. യുഎസിലെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനാണ് പഠനം നടത്തിയത്. മിനിറ്റില്‍ ഒരു സ്ത്രീ ഹൃദയാഘാതം മൂലം മരിക്കുന്നു എന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്.
80 ശതമാനം ഹൃദയാഘാതത്തെയും ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ നമ്മുക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നും പഠനം പറയുന്നു. പുരുഷന്മാരേയപേക്ഷിച്ച് സ്ത്രീകളിലുണ്ടാകുന്ന ഹൃദയാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.
നെഞ്ചുവേദനയാണ് ഹാര്‍ട് അറ്റാക്കിന്‍റെ പ്രധാന ലക്ഷണമായി പറയുന്നത്. അതേസമയം, സ്ത്രീകളിലും പുരുഷന്മാരിലും  ഹാര്‍ട്ട് അറ്റാക്ക് ഒരുപോലെയാണെങ്കിലും പുരുഷന്മാരില്‍ പ്രകടമാകുന്ന ലക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമാണ് സ്ത്രീകളിലെ ലക്ഷണങ്ങള്‍.

സ്ത്രീകളില്‍ കാണുന്ന ചില ലക്ഷണങ്ങള്‍ നോക്കാം...  
1. വിയര്‍പ്പ്, പ്രഷര്‍, സന്ധിവേദന ഇതെല്ലാം സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങളാകാം.
2. സ്ത്രീകളിലെ ക്ഷീണം ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളില്‍ ഒന്നുകൂടിയാണ്. ഹാര്‍ട്ട് അറ്റാക്കിന് മുമ്പായി മാസങ്ങള്‍ക്ക് മുമ്പേ സ്ത്രീകളില്‍ ക്ഷീണം പ്രത്യക്ഷപ്പെട്ട് തുടങ്ങുമെന്ന് പറയുന്നു.
3.പിരിമുറുക്കത്തിനും ഹാര്‍ട്ട് അറ്റാക്കും തമ്മില്‍  ബന്ധമുണ്ട്. ഇതേതുടര്‍ന്ന് നെഞ്ചുവേദനയും ഉണ്ടായെന്ന് വരാം.
4.കൈകാലുകള്‍, സന്ധികള്‍, പുറംഭാഗം, ഷോള്‍ഡര്‍ എന്നിവിടങ്ങളിലെ വേദന ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്.
5.ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചിലപ്പോള്‍ കാരണമില്ലാതെ കിതപ്പുതോന്നുകയാണെങ്കിലും സൂക്ഷിക്കണം.
6. ദഹനവ്യവസ്ഥയിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പുറമേ നെഞ്ചെരിച്ചില്‍, അടിവയറ്റില്‍ കനം തോന്നുക, തലക്ക് ലഹരി പിടിച്ച പോലെ തോന്നുക, ഛര്‍ദ്ദി, തുടങ്ങിയ ലക്ഷണങ്ങളെയെല്ലാം ശ്രദ്ധിക്കണം.

source : asianetnews.com


നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്; ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

തെറ്റായ ജീവിതശെെലിയും വ്യായാമമില്ലായ്മയും കൊണ്ട് നിരവധി അസുഖങ്ങളാണ് പിടിപെടുന്നത്. അതിലൊന്നാണ് ഫാറ്റി ലിവർ. കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്.
രക്‌തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പുകെട്ടുകയും ചെയ്യുന്ന അവസ്‌ഥയാണ്‌ ഫാറ്റി ലിവര്‍. ഫാറ്റി ലിവർ രോ​ഗം രണ്ട് തരത്തിലുണ്ട്. മദ്യപാനം മൂലമുള്ള ആൽക്കഹോളിക് ലിവർ ഡിസീസ് (എഎൽഡി). മദ്യപാനം പ്രധാന കാരണമല്ലാത്ത നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (എൻഎഎഫ്എൽഡി).
വളരെ കുറഞ്ഞ അളവിൽ മദ്യപിക്കുന്നതോ മദ്യപിക്കാത്തതോ ആയ ആളുകളുടെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ. അമിതഭാരമുള്ളവരിലും പ്രീഡയബറ്റിക്, ഡയബറ്റിക് രോഗികളിലും ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്.
കുട്ടികൾ ഉൾപ്പെടെ ഏതു പ്രായക്കാരെയും ഇതു ബാധിച്ചേക്കാം. കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിയുമ്പോഴാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഉണ്ടാകുക. എന്‍എഎഫ്എല്‍ഡി സാധാരണഗതിയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറില്ല. എങ്കിലും വളരെ കുറച്ച് ശതമാനം പേരില്‍ ഇത് കരളില്‍ വ്രണങ്ങളുണ്ടാകുന്നതിനും കുറേ കഴിയുമ്പോള്‍ സിറോസിസിനും കാരണമാകുന്നുണ്ട്.
പൊണ്ണത്തടി, കുടവയർ, ഉയർന്ന കൊളസ്ട്രോൾ,  ചില ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം ഇവയെല്ലാം എന്‍എഎഫ്എല്‍ഡിയിലേക്ക് നയിക്കാവുന്ന കാരണങ്ങളാണ്. എന്‍എഎഫ്എല്‍ഡി ഉള്ളവരിൽ പിസിഒഡി, ഉറക്കമില്ലായമ്, പ്രമേഹം, തെെറോയ്ഡ് പോലുള്ള അസുഖങ്ങളും ഉണ്ടാകാം. പോഷക​ഗുണമുള്ള ഭക്ഷണവും ക്യത്യമായി വ്യായാമവും ചെയ്താൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ തടയാം.
എന്‍എഎഫ്എല്‍ഡി ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
വെള്ളം ധാരാളം കുടിക്കുക...
ഫാറ്റി ലിവർ അസുഖമുള്ളവർ വെള്ളം ധാരാളം കുടിക്കുക. വെള്ളം ധാരാളം കുടിച്ചാൽ എന്‍എഎഫ്എല്‍ഡി തടയാനാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.  കരൾ രോ​ഗങ്ങൾ അകറ്റാനും ശരീരത്തിലെ കൊഴുപ്പ് കളയാനും വെള്ളം വളരെ നല്ലതാണ്. കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാൻ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കുക...
ക്യത്യമായി ഡയറ്റ് ചെയ്തോ വ്യായാമം ചെയ്തോ ശരീരഭാരം കുറച്ചാൽ എന്‍എഎഫ്എല്‍ഡി തടയാനാകും. കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിലൂടെ മറ്റ് പല അസുഖങ്ങളും പിടിപെടുന്നു.
മധുരം ഒഴിവാക്കുക...
മധുരപലഹാരങ്ങൾ പരമാവധി ഒഴിവാക്കുക. ഐസ്ക്രീം, പാസ്ട്രീ, ചോക്ലേറ്റ്സ് പോലുള്ളവ ഒഴിവാക്കിയാൽ എന്‍എഎഫ്എല്‍ഡി തടയാനാകും.
ഇലക്കറികൾ ധാരാളം കഴിക്കാം...

ഇലക്കറികൾ ധാരാളം കഴിച്ചാൽ എന്‍എഎഫ്എല്‍ഡി തടയാം. പച്ചനിറത്തിലുള്ള ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയും.
നെല്ലിക്ക...
ഫാറ്റി ലിവർ തടയാൻ ഏറ്റവും നല്ലതാണ് നെല്ലിക്ക. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ദിവസവും രണ്ടോ മൂന്നോ നെല്ലിക്ക കഴിക്കുന്നത് ​സഹായിക്കും. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവ നെല്ലിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ‌ അകറ്റാനും ചർമ്മസംരക്ഷണത്തിനും ഏറ്റവും നല്ലതാണ് നെല്ലിക്ക.
മഞ്ഞള്‍...
ഫാറ്റി ലിവർ തടയാൻ ഏറ്റവും നല്ലതാണ് മഞ്ഞൾ. ദിവസവും ചൂടുവെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് നീക്കുകയും ജലദോഷം, കഫക്കെട്ട് പോലുള്ളവ അകറ്റാനും സഹായിക്കുന്നു.
source : asianetnews.com

Monday, April 8, 2019 10:04 AM

പുകവലി അന്ധതയുണ്ടാക്കുമോ?

തിവായി പുകവലിക്കാറുണ്ടോ നിങ്ങള്‍? അടുത്ത സിഗരറ്റ് പോക്കറ്റില്‍നിന്ന് എടുക്കുന്നതിനുമുമ്പ് ഇക്കാര്യംകൂടി അറിഞ്ഞോളൂ. പുകവലി നിങ്ങളുടെ ഹൃദയത്തെയും ശ്വാസകോശത്തെയും മാത്രമല്ല കാഴ്ചശക്തിയെയും തകരാറിലാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കണ്ണില്‍ പ്രകാശത്തോട് പ്രതികരിക്കുന്ന ഭാഗമായ നേത്രപടലത്തെ പുകവലി ബാധിക്കുമെന്നാണ് കണ്ടെത്തല്‍.
പുകവലിക്കുമ്പോള്‍ ശരീരത്തിലെ രക്തത്തില്‍ രാസസംയുക്തങ്ങളുടെ അളവ് വര്‍ധിക്കുന്നു. ഇതിന്റെ ഫലമായി നേത്രപടലത്തില്‍ എത്തിച്ചേരുന്ന രക്തത്തിന്റെയും ഓക്‌സിജന്റെയും അളവ് കുറയുന്നു. സാധാരണയായി 50 വയസ്സിനുമുകളിലുള്ളവരില്‍ കണ്ടുവരുന്ന മാക്യുലാര്‍ ഡീജനറേഷന്‍(എ.എം.ഡി.) പുകവലിക്കുന്നവരില്‍ വളരെ നേരത്തേയുണ്ടാകുന്നു. സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന, നാഡീവ്യൂഹത്തെ ബാധിക്കുന്ന രാസവസ്തുക്കള്‍ ശരീരത്തിലെത്തിച്ചേരുന്നത് നിറങ്ങളെ തിരിച്ചറിയുന്ന സംവിധാനത്തെയും തകരാറിലാക്കുമെന്ന് സൈക്ക്യാട്രി റിസര്‍ച്ച് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.
2017-ല്‍ 'ദ ലാന്‍സെറ്റി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ലോകത്തിലെ മൂന്നില്‍ രണ്ട് പുകവലിക്കാരും ഇന്ത്യക്കാരാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു

source : mathrubhumi.com

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്!


ബീജത്തിന്റെ അളവ് കുറയുന്നതിന്റെ കാരണങ്ങൾ
പുരുഷന്മാരുടെയിടെയിൽ ഏറ്റവും വലിയ പ്രശ്നമാണ് പുരുഷവന്ധ്യത. പുരുഷന്മാര്‍ക്കുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ പ്രധാനമാണ് ബീജങ്ങളുടെ കുറവ്. പല കാരണങ്ങൾ കൊണ്ടാണ് ബീജങ്ങൾ കുറയുന്നത്. ബീജക്കുറവിന്‌ ഇന്ന് ചികിത്സകൾ ലഭ്യമാണ്‌. അമിതമൊബെെൽ ഉപയോ​ഗം, ജങ്ക് ഫുഡ്, പുകവലി, മദ്യപാനം ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് ബീജങ്ങളുടെ എണ്ണം കുറയുന്നത്.
ബീജത്തിന്റെ അളവ് കുറയുന്നതിന്റെ കാരണങ്ങൾ...
പുരുഷവന്ധ്യതയുടെ പ്രധാനകാരണങ്ങളിൽ ഒന്ന് ബീജ‌ക്കുറവാണ്. ബീജസംഖ്യയും ചലനശേഷിയും കുറയാനുള്ള കാരണങ്ങൾ പലതുണ്ട്. അണുബാധ മുതൽ ഉയർന്ന താപനിലവരെ ബീജത്തെ ബാധിക്കും.
ആന്റിസ്പേം ആന്റിബോഡി...
 ചിലരിൽ ബീജത്തിനെതിരായി പ്രവർത്തിക്കുന്ന ആന്റിസ്പേം ആന്റിബോഡി എന്ന പ്രതിരോധവസ്തുവുണ്ട്. ബീജങ്ങളുടെ നാശത്തെ അത് ത്വരിതപ്പെടുത്തുന്നവയാണ്. അതുള്ളവരിലും ബീജത്തിന്റെ എണ്ണവും ശേഷിയും കാര്യമായി കുറയും.
ശസ്ത്രക്രിയ...
 പുരുഷന്റെ ജനനേന്ദ്രിയപരിസരങ്ങളിൽ നടത്തുന്ന ശസ്ത്രക്രിയ ബീജസംഖ്യയെ ബാധിക്കാം. അതുകൊണ്ട് അത്തരത്തിലുള്ള ഏതു ശസ്ത്രക്രിയയും പരമാവധി ശ്രദ്ധയോടെ വേണം ചെയ്യാൻ.
ഊഷ്മാവ്...
 ബീജോൽപാദനത്തിന് ശരീര ഊഷ്മാവിനെക്കാളും കുറഞ്ഞ ഊഷ്മാവേ പാടുള്ളൂ എന്നതാണിതിന് കാരണം. അധികം ഊഷ്മാവുള്ള ചുറ്റുപാടിൽ ജോലി ചെയ്യുന്നവരിൽ ബീജസംഖ്യ കുറയുന്നതായി കാണപ്പെടുന്നു. ഉദാ. ഫാക്ടറിയിലെ തീച്ചുളയുടെ അടുത്തു ജോലി ചെയ്യുന്നവർ.
ശീലങ്ങൾ...
 പുകവലി, മദ്യപാനം, ലഹരിപദാർഥങ്ങളുടെ ഉപയോഗം എന്നിവ ശീലമാക്കുന്നവരിൽ ബീജഗുണത്തെ ഗണ്യമായി കുറയ്ക്കുന്നു. മൊബെെൽ ഫോൺ അമിതമായി ഉപയോ​ഗിക്കുക, മദ്യപാനം ഇവയെല്ലാം ബീജം കുറയുന്നതിന്റെ ചില കാരണങ്ങളാണ്.
വായുമലിനീകരണം...
അശുദ്ധമായ വായു ശ്വസിക്കുന്നത് പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്നുണ്ടെന്ന് അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ പറയുന്നു. രക്തത്തിലെ മൂലധാതുക്കളുടെ അളവ് കൂടുന്നതാണ് ഇതിന്റെ കാരണം. ഇത് ബീജത്തിന്റെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തുന്നു.
ലാപ്ടോപ് ഉപയോഗം...
ലാപ് ടോപിന്റെ ഉപയോ​ഗം ബീജങ്ങളുടെ എണ്ണം കുറയ്ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. ലാപ്ടോപ്പില്‍ നിന്നും പുറത്തുവിടുന്ന ഇലക്ട്രോ മാഗ്നെറ്റിക്ക് കിരണങ്ങളാണ് ഇവിടെ വില്ലനാകുന്നത്. വൈഫൈയുടെ ഉപയോഗവും സമാനമായ രീതിയില്‍ അപകടമാണ്.
ജങ്ക് ഫുഡ്‌...
പിറ്റ്സ, ബര്‍ഗര്‍, കാന്‍ ആഹാരങ്ങള്‍ എന്നിവയാണ് വന്ധ്യതയ്ക്ക് കാരണമാകുന്ന മറ്റൊരു ഘടകം. പാശ്ചാത്യആഹാരരീതികള്‍ പിന്തുടരുന്നത് യുവാക്കളില്‍ ബീജത്തിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നു എന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

source : asianetnews.com

പല്ല് പുളിപ്പിനെ എങ്ങിനെ തടയാം?
പല്ല് വേദന പോലെ തന്നെ പലരുടെയും പ്രധാന പ്രശ്നമാണ് പല്ലുപുളിപ്പ്. ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പല്ലുപുളിപ്പ് ഉണ്ടാകുന്നു. പലപ്പോഴും ഐസ്‌ക്രീം പോലുള്ള തണുപ്പുള്ള പാനീയങ്ങൾ കഴിക്കുമ്പോഴാണ് പല്ലിന് ഇത്തരത്തില്‍ വേദന ഉണ്ടാകുന്നത്. പല്ലിനു സംരക്ഷണം നൽകുന്ന ഇനാമൽ ഇല്ലാതാകുന്നതാണ് സെൻസിറ്റിവിറ്റി ഉണ്ടാക്കുന്നത്. ചവയ്ക്കുമ്പോഴും കടിക്കുമ്പോഴും മറ്റും പല്ലിനെ സംരക്ഷിക്കുന്നത് ഈ ഇനാമലാണ്. അതിനാല്‍ ഇത്തരം പ്രശ്നങ്ങള്‍ നിസാരമായി കാണരുത്. സെൻസിറ്റിവിറ്റിയെ പ്രതിരോധിക്കാന്‍ ചില വഴികള്‍ നോക്കാം.

വായ വൃത്തിയായി സൂക്ഷിക്കുക..
വായ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വൃത്തിയില്ലാത്ത പല്ലുകളും വായയും കീടാണുക്കളെ വിളിച്ചുവരുത്തും. ഇത് പല്ലിന്‍റെ വേരുകളെ ബാധിക്കും. അതിനാല്‍ എന്ത് ഭക്ഷണം കഴിച്ചതിന് ശേഷവും വായ നന്നായി കഴുകുക. ദിവസവും രണ്ട് നേരം പല്ല് തേയ്ക്കുക

ബ്രഷ് ഉപയോഗിക്കുമ്പോള്‍..
ബ്രഷ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കട്ടിയുള്ള നാരുകളുള്ള ബ്രഷ് ഉപയോഗിക്കുന്നത് പല്ലിന് നല്ലതല്ല. അത്തരം ബ്രഷുകള്‍ കൊണ്ട് ബലം പ്രയോഗിച്ച് പല്ലുതേച്ചാൽ അത് പല്ലിന്‍റെ ഇനാമൽ നഷ്ടപ്പെടുത്തും.
അതിനാല്‍ നൈലോൺ നാരുള്ള ബ്രഷ് ഉപയോഗിക്കുക.
ടൂത്ത് പേസ്റ്റ് തെരഞ്ഞെടുക്കുമ്പോള്‍..
സെന്‍സിറ്റീവായ പല്ലുകള്‍ക്ക്  ഡീസെൻസിറ്റൈസിങ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. പല്ലിന്‍റെ പുറംഭാഗത്തും വേരുകളിലും കടന്ന് ചെന്ന് ഇത് സെൻസിറ്റിവിറ്റിയെ പ്രതിരോധിക്കുന്നു.
ഭക്ഷണത്തിന്‍റെ കാര്യം..
ചില ഭക്ഷണങ്ങള്‍ സെന്‍സിറ്റീവായ പല്ലുകളെ നശിപ്പിക്കും. തണുത്തതും അസിഡിക് ഭക്ഷണങ്ങളും പാനീയങ്ങളും നിയന്ത്രിക്കുക. ഐസ്ക്രീം ഒട്ടും കഴിക്കരുത്. നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയിൽ അടങ്ങിയിരിക്കുന്ന സിട്രിക്  ആസിഡ് പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും പല്ലുകൾ കേട് വരാൻ വഴിയൊരുക്കുകയും ചെയ്യും. അച്ചാറിൽ ചേര്‍ക്കുന്ന വിനാഗിരി പല്ലുകളിലെ ഇനാമൽ നശിപ്പിക്കുന്നു. പഞ്ചസാര, ആസിഡ് എന്നിവയുടെ മിശ്രിതമാണ് സോഡ . ഇവ പല്ലുകൾക്ക് നല്ലതല്ല എന്ന് മാത്രമല്ല ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യും.  ഇത്തരം ഭക്ഷണങ്ങള്‍ അധികം കഴിക്കരുത്.
കൃത്യമായ പല്ല് പരിശോധന..
കൃത്യമായ പല്ല് പരിശോധന നടത്തുക. സെന്‍സിറ്റിവിറ്റിയുടെ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ചികിത്സ നടത്തുക.

source : asianetnews.com